അഭ്യസ്​തവിദ്യരായ യുവതലമുറക്ക്​ തൊഴില്‍ നല്‍കുന്നതിനാണ്​ മുഖ്യപരിഗണന ; എല്‍.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി എല്‍.ഡി.എഫ്​ പ്രകടന പത്രിക പുറത്തിറക്കി. ജനക്ഷേമവും മതനിരപേക്ഷതയും ഉറപ്പുവരുത്തിയാകും പ്രവര്‍ത്തനമെന്ന്​ സംസ്​ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ പറഞ്ഞു.

രണ്ട്​ ഭാഗമായാണ്​ പ്രകടന പത്രിക. ആദ്യഭാഗത്ത്​ 50 ഇന പരിപാടികള്‍ പ്രഖ്യാപിക്കും. 50ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിന്​ 900 നിര്‍ദേശങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

അഭ്യസ്​തവിദ്യരായ യുവതലമുറക്ക്​ തൊഴില്‍ നല്‍കുന്നതിനാണ്​ മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകള്‍ ലഭ്യമാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകള്‍ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയര്‍ത്തും, വീട്ടമ്മമാര്‍ക്ക്​ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും എല്‍.ഡി.എഫ്​ വാഗ്​ദാനം ചെയ്യുന്നു.

പൊതു മേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യനിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള സമീപനവും പ്രകടന പത്രികയിലുള്ളതായി അദ്ദേഹം പറഞ്ഞു​. അഞ്ചുവര്‍ഷംകൊണ്ട്​ 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാന്‍ പദ്ധതി, മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്​ടിക്കും, സൂക്ഷ്​മ-ഇടത്തരം-ചെറുകിട മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍നിന്നും മൂന്നുലക്ഷമാക്കി ഉയര്‍ത്തുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....