പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ നടപടി വിവരക്കേടാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചിത്തരഞ്ജന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ നടപടി വിവരക്കേടാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചിത്തരഞ്ജന്‍ പ്രതികരിച്ചു.

വാര്‍ത്താ താളുകളില്‍ ഇടംപിടിക്കാന്‍ വേണ്ടി ഏറ്റവും വിലകുറഞ്ഞ നിലപാടാണ് ഈ വിഷയത്തില്‍ ബിജെപി സ്ഥനാര്‍ഥി സ്വീകരിച്ചിട്ടുള്ളത്. ഇതിന് മുന്‍പ് എത്രയോ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയുടെയും മറ്റു പാര്‍ട്ടികളുടെയും എത്രയോ നേതാക്കള്‍ മത്സരിച്ചിട്ടുണ്ട്. അവരൊന്നും ഒന്നും ചെയ്തിട്ടില്ലല്ലോ എന്നും ചിത്തരഞ്ജന്‍ ചോദിച്ചു.

പുന്നപ്ര – വയലാര്‍ സമരം ഈ രാജ്യത്തെ സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമാണ്. നാടുവാഴിത്വിത്തിനും ജന്മിത്വത്തിനും എതിരായ അതിശക്തമായ പോരാട്ടമാണ് സ്വന്തം ജീവിതം ബലിയര്‍പ്പിച്ച്‌ കൊണ്ട് നൂറുകണക്കിന് രക്തസാക്ഷികള്‍ നടത്തിയത്.

അവരുടെ ഉജ്ജ്വലമായ പാരമ്പര്യത്തെ അധിക്ഷേപിക്കുവാനും രക്തസാക്ഷി മണ്ഡപത്തെ നിന്ദിക്കുവാനുമുള്ള സമീപനം അങ്ങേയറ്റം അപലപനീയമാണ്. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുള്ള ഭൂമിയിലാണ് രക്തസാക്ഷി മണ്ഡപം നിലകൊള്ളുന്നത്.

അവിടെ അതിക്രമിച്ച്‌ കടന്നാണ് പുഷ്പാര്‍ച്ചന നടത്തിയത്. ഇത് വളരെ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കി, സമാധാനപൂര്‍വ്വമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ട് സ്ഥാനാര്‍ഥിയുടെ ഈ നടപടി ശരിയാണോയെന്ന് പരിശോധിച്ച്‌ ബിജെപിയുടെ നിലപാട് വ്യക്തമാക്കണമെന്നും ചിത്തരഞ്ജന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....