നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടത് മുന്നണിയുടെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച ഇന്ന് നടക്കും. സി പി ഐ, കേരള കോണ്‍ഗ്രസ് എം കക്ഷികളുമായുള്ള സി പി എമ്മിന്റെ ഉഭയകക്ഷി ചര്‍ച്ചകളാണ് ഇന്ന് നടക്കുക. മറ്റ് ചെറുകക്ഷികളുായി നാളെ നടക്കും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ സി പി എം മത്സരിക്കുന്ന സീറ്റുകളില്‍ കുറവുണ്ടാകും. സി പി എം എട്ട് സീറ്റുകളും സി പി ഐ രണ്ട് സീറ്റുകളും പുതുതായി മുന്നണിയിലെത്തിയ കക്ഷികള്‍ക്ക് വിട്ട് നല്‍കിയേക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കാനുള്ള സി പി എം ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കും ഇന്ന് തുടക്കമാകും.

മാര്‍ച്ച്‌ പത്തിന് മുമ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് എല്‍ ഡി എഫ് നീക്കം. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാനം സി പി ഐയുമായുള്ളതാണ്. എല്‍ ഡി എഫ് യോഗത്തിന്റെ തീയതി അടക്കം തീരുമാനിക്കുക ഈ ചര്‍ച്ചയില്‍ ആയിരിക്കും. ചില സീറ്റുകള്‍ വെച്ച്‌ മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

കഴിഞ്ഞ തവണത്തേത് പോലെ നാല് സീറ്റുകള്‍ എന്‍ സി പി ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് ലഭിക്കില്ല. രണ്ട് സീറ്റുകള്‍ മാത്രമാകും ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒന്നോ രണ്ടോ സീറ്റ് ഏറ്റെടുത്തേക്കും. 15 സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടെങ്കിലും കേരള കോണ്‍ഗ്രസിന് പത്ത് മുതല്‍ 12 സീറ്റുവരെയാണ് ലഭിക്കാന്‍ സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...