ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബജറ്റ് യുഡിഎഫ് സർക്കാരിന്റെ നയം വ്യക്തമാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സ്വത്ത് സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ച കേന്ദ്ര സർക്കാർ നയങ്ങളെ ബജറ്റിലും ധവളപത്രത്തിലും വിമർശിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിന്റെ പാതയിൽ ആണ് യുഡിഎഫ് സർക്കാരെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഒരു വല്ലാത്ത വ്യഗ്രത ധവളപത്രത്തിലും,ബജറ്റിലും കാണാൻ കഴിയും. അത് കേരളത്തിൽ വല്ലാത്ത സാമ്പത്തിക പ്രതിസന്ധി എന്ന് സ്ഥാപിക്കാൻ ശ്രമം. ധവളപത്രത്തിലും ബജറ്റിലും കിഫ്ബിയെ തകർക്കാൻ ശ്രമമാണെന്ന് പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ പ്രധാന പങ്ക് വഹിച്ചത് കിഫ്ബിയാണ്. കേരളം ഇന്ന് എത്തി നിൽക്കുന്ന വികസനത്തിന്റെ നല്ലൊരു ഭാഗം പണം കിഫ്ബിയിലൂടെ നേടിയതാണെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ ധനകാര്യ ഞെരുക്കം എന്നത് വസ്തുതയാണ് അതിന് ഇടയാക്കിയത് കേന്ദ്ര സർക്കാരിൻ്റെ നയങ്ങളാണെന്ന് പിണറായി വിജയൻ പറഞ്ഞു. അത് തുറന്നു കാണിക്കുകയും വിമർശിക്കുകയും വേണം. എന്നാൽ അത്തരമൊരു സമീപനം യുഡിഎഫ് രേഖകളിൽ ഇല്ലെന്ന് പിണറായി വിജയൻ‌ കുറ്റപ്പെടുത്തി.സംസ്ഥാനത്തെ ക്ഷേമ, സേവന,വികസന കാര്യങ്ങളില് തുടർനടപടി വേണ്ട അതിൽ നിന്ന് കൈ ഒഴിയുക എന്നാണ് ധവള പത്രവും ബജറ്റും ലക്ഷ്യമിടുന്നത്. കേന്ദ്ര നികുതി വിഹിതം ക്രമാതീതമായി കുറയ്ക്കുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചു. കഴിഞ്ഞ അനുഭവത്തിൽ തനത് നികുതി വരുമാനം എൽ‍ഡിഎഫ് സർക്കാർ നല്ല രീതിയിൽ വർദ്ധിപ്പിച്ചു. 47000 കോടിയിൽ നിന്നും ഒരു ലക്ഷം കോടിയിലേക്ക് തനത് വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞ സർക്കാരിന് കഴിഞ്ഞുവെന്ന് പിണറായി വിജയൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ കെഎസ്ആർടിസി ബസിന് നേരെയുള്ള മുട്ടയേറ് ; ആഭ്യന്തര അന്വേഷണം തുടരുന്നു

0
മൈസൂർ : കർണാടകയിലെ ബിഡതിയിൽ ബസിന് നേരെ മുട്ടയേറുണ്ടായ സംഭവത്തിൽ കെഎസ്ആർടിസി...

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരമില്ല....

എറണാകുളത്ത് നിന്നുള്ള വന്ദേഭാരതിന്റെ സീറ്റില്‍ ചത്ത അണലി ; കണ്ടത് യാത്രക്കാര്‍ ; അന്വേഷണം

0
കൊച്ചി: എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ട്രെയിനില്‍ ചത്ത അണലിയെ കണ്ടെത്തി....

വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കുകയുള്ളൂ ; അത് നേരത്തെയുള്ള നിലപാട് ; എം.വി...

0
തിരുവനന്തപുരം: വന്ദേമാതരം രണ്ട് ചരണങ്ങൾ മാത്രമേ പാടുകയുള്ളുവെന്നും അത് നേരത്തെ മുതലുള്ള...