ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണ ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നാലുടൻ ഔദ്യോഗിക അറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മുസ്ലിം ലീഗ് മന്ത്രിമാരെ സംബന്ധിച്ച കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനത്തിലെത്തിയതായി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് അറിയിച്ചു. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ലീഗ് മന്ത്രിമാരുടെ പേരും പുറത്തുവിടുമെന്നും ഇതിൽ യാതൊരു വിധ കാലതാമസവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തെ ചൊല്ലി ലീഗിൽ ഒരു തർക്കവുമില്ലെന്നും ഉത്തരവാദപ്പെട്ട നേതൃത്വം ആവശ്യമായ ചർച്ചകൾ നടത്തി ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പോലെ അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗ് പ്രതീക്ഷിക്കുന്നത്. ഇതിൽ കുറവുണ്ടായാൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ ഉന്നത പദവികൾ പരിഗണിച്ചേക്കും.

പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മന്ത്രിമാരായേക്കും. അതോടൊപ്പം പാലക്കാട് നിന്നുള്ള എൻ. ഷംസുദ്ദീൻ, കാസർഗോഡ് നിന്നുള്ള എ.കെ.എം. അഷ്റഫ് എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വേങ്ങരയിൽ നിന്ന് വിജയിച്ച എം.കെ. മുനീറിനെ കോഴിക്കോടിന്റെ പ്രാതിനിധ്യം എന്ന നിലയിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. മലപ്പുറം ജില്ലയ്ക്ക് പുറത്തേക്ക് മന്ത്രിസ്ഥാനങ്ങൾ വിഭജിച്ചു നൽകാൻ ലീഗിന് താല്പര്യമുണ്ട്. പാലക്കാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കിയേക്കും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായി 24 മണിക്കൂറിനകം തന്നെ ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം. വൻ വിജയം നേടിയ സാഹചര്യത്തിൽ അണികളുടെ ആവേശം ഉൾക്കൊണ്ടുകൊണ്ടുള്ള തീരുമാനമാകും പാർട്ടി കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളപ്പണം വെളുപ്പിക്കൽ ; എഎഫ്എ പ്രസിഡന്റിന്റെ ഫോണും കമ്പ്യൂട്ടറുകളും എഫ് ബി ഐ പിടിച്ചെടുത്തു

0
ന്യൂയോർക്ക് : അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയയുടെ...

ബിജെപി ഗുണ്ടകളെ അയക്കുന്നു ; വിദ്യാർഥികളുടെ പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു ; അഭിജീത്ത് ദീപ്‌കെ

0
ന്യൂഡൽഹി : ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി)...

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...