പരാതി പിന്‍വലിച്ചില്ലെങ്കില്‍ കാലു തല്ലിയൊടിക്കും : ഐഎന്‍എല്‍ , സിപിഎം നേതാക്കള്‍ക്ക് ലീഗിന്റെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : മുസ്ലീം ലീഗിനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കാല്‍ തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിക്കും സി പി ഐ എം ലോക്കല്‍ കമ്മറ്റിയംഗത്തിനുമെതിരെ ഭീഷണി കത്ത്. മുസ്ലീം ലീഗ് വഖഫ് സംരക്ഷണമെന്ന പേരില്‍ കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ സി പി ഐ എം നെടുവ ലോക്കല്‍ കമ്മറ്റി അംഗം എ പി മുജീബ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയനുസരിച്ച്‌ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസും എടുത്തിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസീം ഇരിക്കൂറും ലേഖനത്തിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

മുജീബിന്റെയും കാസീം ഇരിക്കൂറിന്റെയും കാല്‍ തല്ലിയൊടിക്കുമെന്നാണ് ചൊവ്വാഴ്ച രാവിലെ സി പി ഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി ഓഫീസായ പരപ്പനങ്ങാടിയിലെ എ കെ ജി ഭവനില്‍ തപാലില്‍ കിട്ടിയ ഭീഷണി കത്തില്‍ പറയുന്നത്. കോഴിക്കോട് ബീച്ചില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ 21 നകം മുസ്ലീം ലീഗിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ഭീഷണിയും കത്തിലുണ്ട്. നഹ ആന്റ് സീതി ഹാജി ടൈഗര്‍ ഫോഴ്സ് എടവണ്ണ എന്നും കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭീഷണി കത്തിനെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ പി മുജീബ് പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...