മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര മേഖലയില്‍ പഠന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ മലയോരമേഖലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ പഠനോപകരണമായ ടാബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റമാണ് ഉണ്ടായത്. ആ മാറ്റത്തിന് അനുസൃതമായി കേരളം മുന്നേറി എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തോടു കൂടിയാണ് ഈ മഹാമാരി കാലത്ത് വിദ്യാഭ്യാസരംഗത്തെ കൈകാര്യം ചെയ്തതെന്നത് ശ്ലാഘനീയം തന്നെ. ഓണ്‍ലൈന്‍ പഠനം ആരംഭിച്ചപ്പോള്‍ ഉണ്ടായ പരിമിതികള്‍ പരിഹരിക്കപ്പെട്ടു. 1991ല്‍ സമ്പൂര്‍ണ സാക്ഷരത കേരളം കൈവരിച്ചു. ഡിജിറ്റല്‍ പഠനരംഗത്തും സാക്ഷരത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നുള്ളതിനാലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു ശ്രമകരായ ദൗത്യം ഏറ്റെടുത്തത്.

വിദ്യാകിരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസീധരന്‍ പിള്ള, ബിന്ദു ചന്ദ്രമോഹന്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ലെജു. പി. തോമസ്, എ.കെ. പ്രകാശ് , ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ ശൈലജ കുമാരി, എസ്. ലേഖ, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാരായ എസ്.സുനില്‍കുമാര്‍, ജെ.ജയേഷ്, എസ്. ഗീത, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...