റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ-ഇ/റ്റി/ബി ) (കാറ്റഗറി നം. 111/2018) തസ്തികയുടെ 17.11.2020 തീയതിയില്‍ നിലവില്‍ വന്ന 357/2020/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ഇ /റ്റി /ബി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 24.03.2021 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 20000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ – എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ – 179/17) തസ്തികയിലേക്ക് 17/09/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ -649/2018/എസ്.എസ് രണ്ട്) റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി 05.01.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്.ഐ.യു.സി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 05.01.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 20000-45800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ-എസ്.സി) (കാറ്റഗറി നം. 112/2018) തസ്തികയുടെ 17.11.2020 തീയതിയില്‍ നിലവില്‍ വന്ന 361/2020/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി 22.03.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും എസ്.സി വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 22.03.2021 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 20000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ ധീവര) (കാറ്റഗറി നമ്പര്‍ – 182/17) തസ്തികയിലേക്ക് 17/09/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 648/2018/എസ്.എസ് 2) നിന്നും നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥി 12.01.2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും, ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും റാങ്ക് പട്ടികയില്‍ നിന്നും ധീവര വിഭാഗത്തിലുളള എന്‍.സി.എ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക 12.01.2019 തീയതിയില്‍ റദ്ദായതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ 20000-45,800 രൂപ ശമ്പള നിരക്കില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍.സി.എ-ഒ.എക്‌സ്) (കാറ്റഗറി നമ്പര്‍ – 181/17) തസ്തികയിലേക്ക് 17/09/2018 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് ലിസ്റ്റ് നമ്പര്‍ 647/2018/എസ്.എസ് 2) ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 23/10/2018 തീയതിയില്‍ നിയമനശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ ഈ തീയതി മുതല്‍ ഈ റാങ്ക് പട്ടിക പ്രാബല്യത്തില്‍ ഇല്ലാതായിരിക്കുന്നതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
അക്ഷയ സംരംഭക തെരഞ്ഞെടുപ്പ് : ഇന്റര്‍വ്യൂ
പത്തനംതിട്ട ജില്ലയിലെ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുളള ഇന്റര്‍വ്യൂ ഈ മാസം (ഫെബ്രുവരി) 24, 25, 26 തീയതികളില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. ഓരോ ലൊക്കേഷനിലേക്കും ഓണ്‍ലൈന്‍ പരീക്ഷയില്‍ 50 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയ ആദ്യ 10 പേരെ വീതമാണ് ഇന്റര്‍വ്യൂവിന് പരിഗണിക്കുക. അപേക്ഷകര്‍ക്കുളള ഹാള്‍ടിക്കറ്റുകള്‍ അയച്ചു തുടങ്ങി. ഈ മാസം(ഫെബ്രുവരി) 20 വരെ ഹാള്‍ ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2322706, 0468 – 2322708.
ദര്‍ഘാസ്
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ചിട്ടുളള കെ.ഐ.ഐ.എഫ്.ബി പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആശുപത്രി വളപ്പില്‍ നില്‍ക്കുന്ന പ്ലാവ്, മാവ്, ബദാം, തെങ്ങ്, വാകമരം എന്നീ മരങ്ങള്‍ വെട്ടി മാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഈ മാസം 19 ന് പകല്‍ 12 ന് മുമ്പായി ലഭിക്കണം. ഫോണ്‍ : 0469 – 2683084.
വനിതാ കമ്മീഷന്‍ സിറ്റിംഗ്
വനിതാ കമ്മീഷന്‍ സിറ്റിംഗ് ഫെബ്രുവരി 16ന് രാവിലെ 10ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 26ന് രാവിലെ 11നും പ്രീഡിഡിസി യോഗം ഫെബ്രുവരി 19ന് രാവിലെ 11നും ഓണ്‍ലൈനായി ചേരും.
റീ ടെന്‍ഡര്‍
അടൂര്‍ വടക്കടത്തുകാവ് ഗവ. വി.എച്ച്.എസ് സ്‌കൂളില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് (ഇഡിഎസ്) കോഴ്സിന്റെ ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ലാബ് ഉപകരണങ്ങളുടെ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 9995227120.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി /സി.എസ്.ഐ.ആര്‍ – നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ /എയ്ഡഡ് കോളജുകളില്‍ രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവില്‍ പഠനം പൂര്‍ത്തിയായവരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈനവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി യു.ജി.സി /സി.എസ്.ഐ.ആര്‍-നെറ്റ് പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈനമതവിഭാഗത്തില്‍പ്പെട്ടവരും ബിരുദാനന്തര ബിരുദപരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേട്ടിയിട്ടുളള വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പരിശീലത്തിന് അര്‍ഹത. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനല്‍ ചെയ്ത ഏഴ് സ്ഥാപനങ്ങള്‍ മുഖേനയാണ് ഓണ്‍ലൈന്‍ കോച്ചിംഗ് സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷമത വിഭാഗത്തില്‍പ്പെട്ട എട്ടു ലക്ഷംരൂപ വരെ വാര്‍ഷികവരുമാനമുളള വിദ്യാര്‍ഥികളെ പരിശീലനത്തിന് പരിഗണിക്കും. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് മാര്‍ക്കിന്റെയും, കുടുംബവാര്‍ഷികവരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in എന്ന വകപ്പ് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നഅപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ പരിശീലന സ്ഥാപനങ്ങളിലേയ്ക്ക് ഇ-മെയില്‍ മുഖാന്തിരം സമര്‍പ്പിക്കണം. പരിശീലന സ്ഥാപനത്തിന്റെ മേല്‍വിലാസം വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2300524 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഏത് ജില്ലയിലുള്ളവര്‍ക്കും തിരഞ്ഞെടുത്തിരിക്കുന്ന ഏത് പരിശീലനകേന്ദ്രത്തിലേക്കും നല്‍കിയിരിക്കുന്ന വിഷയത്തിലെ യു.ജി.സി /സി.എസ്.ഐ.ആര്‍-നെറ്റ് പരിശീലനത്തിന് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ അവകാശപ്പെടുന്ന വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പരിശീലന കാലയളവില്‍ പരിശീലന കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.
തൊഴില്‍ മേള മാര്‍ച്ചില്‍
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സങ്കല്‍പ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തൊഴില്‍ മേള മാര്‍ച്ചില്‍ നടത്തും. ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ ഫെബ്രുവരി 28 വരെയും, തൊഴില്‍ അന്വേഷകര്‍ മാര്‍ച്ച് മൂന്നു മുതല്‍ 16 വരെയും കേരളസര്‍ക്കാരിന്റെ സ്റ്റേറ്റ് ജോബ്പോര്‍ട്ടല്‍ (www.statejobportal.kerala.gov.in)മുഖേന രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ക്ക് 09074098126 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
പ്രൊമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിലേക്ക് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍:
കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അല്ലങ്കില്‍ തത്തുല്യ യോഗ്യത. പ്രായപരിധി 18-30 വയസ് വരെ. ഒരുതദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകരില്ലെങ്കില്‍ സമീപ തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രമോട്ടര്‍മാരായി നിയോഗിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മുമ്പ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയും ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല.
എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്റ്സ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0468 2322712. കൂടുതല്‍വിവരങ്ങളും, അപേക്ഷാ ഫോറവും ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും
































