രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നേഴ്സിങ്ങ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും രഞ്ജിതയുടെ കുടുംബത്തിനുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

വേദനാജനകമായ സംഭവമാണ് നടന്നത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായത്. മൃതദേഹം കാലതാമസമില്ലാതെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി ജില്ലാ ഭരണകൂടം ഉറപ്പാക്കും. എയര്‍ ഇന്ത്യ അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്. രഞ്ജിതയുടെ സഹോദരങ്ങള്‍ക്ക് അഹമ്മദാബാദിലേക്ക് പോകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. കെ യു ജനീഷ് കുമാര്‍ എംഎല്‍എ മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. ഡിഎന്‍എ പരിശോധന ആവശ്യമെങ്കില്‍ അതിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....