സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്പോട്ട് അഡ്മിഷന്‍
ആറന്മുള സഹകരണ പരിശീലന കോളജില്‍ ജെഡിസി കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നടത്തുന്നു. ഫോണ്‍: 9447654471, 9447863032
—-
മസ്റ്ററിംഗ്
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2024 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിച്ചവര്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുളള കാലയളവിനുളളില്‍ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 -2350316.

അപേക്ഷ ക്ഷണിച്ചു
കോന്നി എലിമുളളുംപ്ലാക്കല്‍ ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് ജൂണില്‍ ആരംഭിക്കുന്ന പിജിഡിസിഎ (ഒരുവര്‍ഷം), ഡിസിഎ (ആറുമാസം), ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടമേഷന്‍ (ഒരുവര്‍ഷം) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് (ഒരു സെമസ്റ്റര്‍) എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. എസ് സി /എസ് ടി /ഒഇസി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം. ഫോണ്‍ : 9645127298, 8547005074.
—-
തേക്കുതൈ വില്‍പ്പനയ്ക്ക്
പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ ഉല്‍പ്പാദിപ്പിച്ച തേക്കുതൈകള്‍ പത്തനാപുരം-കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ നഴ്‌സറിയില്‍ വിലയ്ക്ക് ലഭ്യമാണ്. ഫോണ്‍ : 8547603707, 7907138371.

ദര്‍ഘാസ്
റാന്നി എം.സി.സി.എം താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് സപ്ലൈ ചെയ്യുന്നതിന് നിര്‍മാതാക്കള്‍/വിതരണക്കാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഒന്ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.
—–
ഒറ്റത്തവണ ധനസഹായം
ജില്ലയില്‍ അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയിലുണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, വൃക്ക, ഹൃദയം സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കും. ഫോം ഒന്ന് അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍ / കൗണ്‍സിലറുടെ കത്ത്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ജൂണ്‍ 21 ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ – 04682 2222234.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.
—–
വ്യക്തിഗത ആനുകൂല്യ വിതരണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷാ ഫോം പഞ്ചായത്ത് ഓഫീസ്, വാര്‍ഡ് അംഗങ്ങള്‍ മുഖേന ജൂണ്‍ 17 മുതല്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...