താമരശേരിയില്‍ വിദ്യാര്‍ഥിയോട് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശേരിയില്‍ വിദ്യാര്‍ഥിയോട് സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂരത. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരനെയാണ് ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഓമശേരി – താമരശേരി – കൊടുവള്ളി റൂട്ടില്‍ ഓടുന്ന അസാറോ എന്ന ബസിലെ കണ്ടക്ടറുടെ മര്‍ദനം. കണ്‍സഷന്‍ കാര്‍ഡ് ഉണ്ടായിട്ടും വിദ്യാര്‍ഥിയില്‍ നിന്ന് ഫുള്‍ ടിക്കറ്റ് വാങ്ങിച്ചു. ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടാവുകയും കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു.

സംഭവത്തില്‍ ഇടപെട്ട ഓട്ടോറിക്ഷ തൊഴിലാളികള്‍ കുട്ടിയെ വീണ്ടും ബസില്‍ കയറ്റി. ഇതില്‍ പ്രകോപിതരായ ബസ് ജീവനക്കാര്‍ കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അനശ്വര്‍ സുനിലിനാണ് മര്‍ദനമേറ്റത്. സംഭവത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ തടഞ്ഞു വെച്ചു. വിദ്യാര്‍ഥി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുടുംബം നല്‍കിയ പരാതിയില്‍ താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...