ലേല കമ്മീഷന്‍ അഞ്ചു ശതമാനo : പുതിയ ഓര്‍ഡിനന്‍സ് തൊഴിലാളികള്‍ക്കു ഗുണകരം

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  മത്സ്യമേഖലയിലെ പുതിയ ഓര്‍ഡിനന്‍സോടെ ലേല കമ്മീഷന്‍ അഞ്ചു ശതമാനമായി കുറയുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസം. നിലവില്‍ ലേലക്കാര്‍, തരകന്മാര്‍, കമ്മീഷന്‍ ഏജന്റുമാര്‍ എന്നിവര്‍ വിവിധയിനത്തില്‍ 15 മുതല്‍ 20 ശതമാനം വരെ കമ്മീഷനാണ് ഈടാക്കുന്നത്. ഇത് അഞ്ചു ശതമാനമായി നിജപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന മേഖലയുടെയും പുരോഗതിക്കായി വിനിയോഗിക്കാനാണ് പുതിയ തീരുമാനം. എന്നാല്‍, ഇതുവരെയും അന്യായ കമ്മീഷനെതിരെ രംഗത്തുവരാത്തവര്‍ ഓര്‍ഡിനന്‍സിനെതിരെ തിരിഞ്ഞത് മത്സ്യത്തൊഴിലാളികളില്‍ സംശയം ഉയര്‍ത്തിയിട്ടുണ്ട്.

ലേല കമ്മീഷന്‍ തുകയ്ക്കു പുറമേ 22 കിലോയിലധികം തൂക്കമുള്ള 12 കുട്ട മത്സ്യം ലേലം ചെയ്യുമ്പോള്‍ 10 കുട്ട മത്സ്യത്തിന്റെ മാത്രം വില നല്‍കല്‍, കുട്ടയില്‍ കൂനകൂട്ടി മത്സ്യം നിറയ്ക്കല്‍, കൂന വടിച്ചെടുത്ത് കിട്ടുന്ന വരുമാനം തുടങ്ങി മത്സ്യമേഖലയില്‍ നിലനിന്നിരുന്ന അനുബന്ധ ചൂഷണങ്ങള്‍ നിയമം വഴി ഇല്ലാതാകും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന അഞ്ചുശതമാനം കമ്മീഷന്‍ തുകയ്ക്കു പുറമേ കൂടുതല്‍ തുക എന്തിന്റെ പേരില്‍ ഈടാക്കിയാലും ക്രിമിനല്‍ കുറ്റമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...