തദ്ദേശ തിരഞ്ഞെടുപ്പ് പൊന്നാനിയില്‍ സിപിഐ സിപിഎം സീറ്റ് വിഭജനം ചര്‍ച്ച പരാജയം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊന്നാനി അസംബ്ലി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിലെ സി.പി.എം  – സി.പി.ഐ മുന്നണികള്‍ തമ്മില്‍ സീറ്റ് വിഭജനവുമായി നടത്തിയ മണ്ഡലംതല ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടു. പൊന്നാനി നഗരസഭ കൂടാതെ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് എന്നീ പഞ്ചായത്തുകളില്‍ സീറ്റുകള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്.

പൊന്നാനി നഗരസഭയിലെ സീറ്റുകളുടെ കാര്യത്തിലും മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ സീറ്റുകളുടെ കാര്യത്തിലും ധാരണയിലെത്താന്‍ കഴിയാതെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. നഗരസഭയില്‍ 12 സീറ്റുകള്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് വേണമെന്നാണ് സി​.പി.ഐ ആവശ്യം.

കഴിഞ്ഞ തവണ എട്ട് സീറ്റില്‍ മത്സരിച്ച സി.പി.ഐ മൂന്ന് സീറ്റിലാണ് വിജയിച്ചത്. ഇതില്‍ വിജയിച്ച ഒരു കൗണ്‍സിലര്‍ പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു.

അമിതമായ അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ആവശ്യങ്ങള്‍ യാഥാര്‍ഥ്യ ബോധ്യത്തോടുകൂടി ഉള്ളതാവണമെന്നുമാണ് സി.പി.എം നിലപാട്. കഴിഞ്ഞ തവണയും നഗരസഭതലത്തില്‍ ചില മേഖലയില്‍ തര്‍ക്കം പൂര്‍ണമായും പരിഹരിക്കാതെയാണ് ഇരുകൂട്ടരും മത്സരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...