ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാന്‍ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാന്‍ മിസൈലുകളും മറ്റ് ആയുധങ്ങളും പ്രയോഗിക്കാൻ കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ. ഇന്ത്യയിൽ തദ്ദേശീയമായ നിർമിച്ച ഈ പ്രതിരോധ ഹെലികോപ്ടറുകൾ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ് ഇന്ന് വ്യോമസേനയ്ക്ക് കൈമാറും. ഇതുവരെ എൽ.സി.എച്ച് എന്ന് വിളിച്ചിരുന്ന ഹെലികോപ്ടറിന്‍റെ പുതിയ പേര് പ്രതിരോധ മന്ത്രി വെളിപ്പെടുത്തും.

പ്രതിരോധ മന്ത്രിയുടേയും എയർ ചീഫ് മാർഷൽ വി.ആർ ചൗധരിയുടേയും സാന്നിധ്യത്തിൽ ജോധ്പൂരിൽ നടക്കുന്ന ചടങ്ങിലാണ് ഹെലികോപ്ടറുകളെ വ്യോമസേനയുടെ ഭാ​ഗമാക്കുക. ഇതിനായി പ്രതിരോധമന്ത്രി ജോധ്പൂരിൽ എത്തി. ഈ ഹെലികോപ്ടറുകള്‍ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനമാകുമെന്ന് പ്രതിരോധ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പത്ത് ഹെലികോപ്ടറുകളാണ് ആദ്യ ബാച്ചിൽ വ്യോമസേനയ്ക്കൊപ്പം ചേരുന്നത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ (എൽ.സി.എച്ച്) ഉയർന്ന പ്രദേശങ്ങളിലെ വിന്യാസത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.എച്ച്.എ.എല്‍ പറയുന്നതനുസരിച്ച്, 5,000 മീറ്റര്‍ (16400 അടി) ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്ടറിനാകും.

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകള്‍ക്ക് എല്ലാ കാലാവസ്ഥയിലും പോരാടാനുള്ള കഴിവുണ്ട്. ഇന്ത്യൻ സൈന്യത്തിലും വ്യോമസേനയിലും ആക്രമണ രം​ഗത്ത് സുപ്രധാന പങ്കുവഹിക്കുന്നവയാവും എൽ.സി.എച്ച്. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ ഇതിനകം വിവിധ ആയുധങ്ങളുടെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 3,887 കോടി രൂപ ചെലവിൽ തദ്ദേശീയമായി വികസിപ്പിച്ച 15 എൽ.സി.എച്ച് വാങ്ങുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി മാർച്ചിലാണ് അംഗീകാരം നൽകിയത്. ഇതിൽ 10 എണ്ണം വ്യോമസേനയ്ക്കും 5 എണ്ണം കരസേനയ്ക്കുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...