ഒന്നി​ച്ച്‌ മരിക്കാന്‍ തീരുമാനി​ച്ചി​റങ്ങി​ ; യുവതി ട്രയിനു മുന്നില്‍ ചാടിമരിക്കുന്നത് നോക്കി നിന്ന് കാമുകന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി​: ഒന്നി​ച്ച്‌ മരിക്കാന്‍ തീരുമാനി​ച്ചി​റങ്ങി​യെങ്കി​ലും അവി​ടെയും കാമുകന്റെ വഞ്ചന. പാഞ്ഞുവരുന്ന ട്രെയി​നി​ന് മുന്നില്‍ പെണ്‍​കുട്ടി​യെ വി​ട്ടുകൊടുത്ത് അവന്‍ അത് നോക്കി​നി​ന്നു. സെപ്തംബര്‍ 15ന് രാത്രി​ തൃപ്പൂണി​ത്തുറ റെയി​ല്‍വേ ഓവര്‍ബ്രി​ഡ്ജി​ന് സമീപം ട്രെയി​നി​ടി​ച്ച്‌ മരി​ച്ച ഇരുപത്തിയൊന്നുകാരി​യായ ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയുടെ ദുരന്തകഥ ആരുടെയും കരളലി​യി​ക്കുന്നതാണ്.

കേസി​ല്‍ കഴി​ഞ്ഞ ദി​വസം അറസ്റ്റി​ലായ കാമുകനായ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വിഷ്ണുവി(23)നൊപ്പമാണ് കഴിഞ്ഞ 14നു രാത്രി വി​ദ്യ ആത്മഹത്യ ചെയ്യാനിറങ്ങിയത്. നാല് വര്‍ഷം നീണ്ട പ്രണയത്തി​ന്റെ അന്ത്യരംഗം പി​ന്നെ റെയി​ല്‍പാളത്തി​ല്‍. രാജകുമാരി​യി​ലെ നി​ര്‍ദ്ധനരായ കൊച്ചിക്കാട്ടില്‍ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയമകളാണ് വി​ദ്യ. പ്ളസ് ടു കഴിഞ്ഞ് തൊടുപുഴയില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിഷ്ണുവുമായി പ്രണയത്തിലായത്. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ പഠനം നിര്‍ത്തി. പത്ത് മാസം മുമ്പ് കാക്കനാട്ടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മസ്തിഷ്കാഘാതം വന്നതിനെ തുടര്‍ന്ന് അച്ഛന് ഇപ്പോള്‍ ജോലിക്ക് പോകാനാവില്ല. ചേച്ചി വിവാഹിതയാണ്. വിദ്യയുടെ കൂടി ശമ്പളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകള്‍ കണ്ടെത്തിയിരുന്നത്.

വിദ്യയ്ക്ക് പിന്നാലെ വിഷ്ണുവും എറണാകുളത്തെത്തി. ഇയാളുടെ മാതാപിതാക്കള്‍ വേറിട്ടു കഴിയുകയാണ്. അമ്മയും സഹോദരിയും സീരിയല്‍ മേഖലയിലാണ്. കാക്കനാട്ടുള്ള അമ്മയുടെ വീട്ടിലും തൃപ്പൂണിത്തുറ ചാത്താരി സ്റ്റാര്‍ ഹോംസിലെ പെങ്ങളുടെ അപ്പാര്‍ട്ടുമെന്റിലുമായി മാറിമാറിയായിരുന്നു താമസം. വിദ്യയുമായി ഇടയ്ക്കിടെ ചാത്താരിയില്‍ എത്തി താമസിക്കാറുണ്ട്. ഇതിനിടെ വിഷ്ണു വിദ്യയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നുവത്രെ. വേറെ പെണ്‍കുട്ടിയുമായി ബന്ധമുള്ളതിനെ ചൊല്ലി തര്‍ക്കങ്ങളും പതിവായിരുന്നു.

ഓണത്തിന് വിദ്യ വീട്ടില്‍ പോയതിനെ ചൊല്ലി വിഷ്ണു വലിയ വഴക്കുണ്ടാക്കിയെന്നാണ് പോലീസിന് ലഭിച്ച സൂചന. തുടര്‍ന്ന് 14ന് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തി. ഇവിടെ വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വിദ്യയ്ക്ക് കാര്യമായ മര്‍ദ്ദനമേറ്റു. വീട്ടിലുണ്ടായിരുന്നവരും മര്‍ദ്ദിച്ചെന്ന് സംശയമുണ്ട്. രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞാണ് പുറപ്പെട്ടതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. തൃപ്പൂണിത്തുറ റെയില്‍വേ ഓവര്‍ബ്രിഡ്ജിനടിയില്‍ വെച്ച്‌ വീണ്ടും തര്‍ക്കവും അടിപിടിയുമുണ്ടായി. അപ്പോള്‍ വന്ന ട്രെയിനിന് മുന്നിലേക്ക് വിദ്യ ഓടുകയായിരുന്നു. വിഷ്ണു പക്ഷേ അതിന് തുനിഞ്ഞില്ല. വിദ്യയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണവും വിഷ്ണുവിന്റെ അറസ്റ്റും.

മദ്യത്തിന് അടിമയായിരുന്നു വിഷ്ണു. മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. 14ന് രാത്രിയും ഇയാള്‍ ലഹരിയിലായിരുന്നത്രെ. യുവതിയെ ഇയാള്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. മെഡിക്കല്‍ പരിശോധനയ്ക്ക് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് എത്തിച്ചപ്പോള്‍ വിഷ്ണു അക്രമാസക്തനായി മെഡിക്കല്‍ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...