ലില്ലി ലയൺസ് സ്കൂൾ ഇനിമുതൽ പുലിയൂരിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ലില്ലി ലയൺസ് ബഡ്സ് സ്കുളിന് പുലിയൂരിൽ 60 സെൻ്റ് സ്ഥലത്ത് സജ്ജമാക്കിയ പുതിയ ക്യാമ്പസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിതിഥിയായി. ചടങ്ങിൽ കൊച്ചി ഭീമ ജ്യൂവെൽസ് ചെയർമാൻ ബിന്ദു മാധവിനെ ‘ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ മെൽവിൻ ജോൺസ് ഫെല്ലോഷിപ്പ് സർവീസ് അവാർഡ് നൽകി ആദരിച്ചു. ചെങ്ങന്നൂർ ആല കോയാട്ട് കുടുംബാംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ തോമസ് കോയാട്ടിനെയും ആദരിച്ചു. ക്യാമ്പസിൽ ഓട്ടിസം ലാബ്, സെൻസറി ഇന്റഗ്രേഷൻ റൂം സെൻസറി പാർക്ക്, തെറാപ്പി മുറികൾ എന്നിവയുണ്ട്. ലയൺസ് എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. പി.ജി. ആർ പിള്ള അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്‌ട് 318 ബി ഗവർണ്ണർ ആർ. വെങ്കിടാചലം, ലില്ലി മാനേജിംഗ് ട്രസ്റ്റി ജി വേണുകുമാർ, പ്രിൻസിപ്പൽ മോളി സേവ്യർ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്‌ണൻ, ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്ജ്, ഹേമലത മോഹൻ, ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ശോഭ വർഗീസ്, പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ, ഡിസ്ട്രിക്‌ട് 318 ബി ഫസ്റ്റ് വൈസ് ഗവർണർ വിന്നി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളക്ടറേറ്റില്‍ നവീകരിച്ച പൊതുജന പരാതി പരിഹാര സെല്‍ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റിലെ നവീകരിച്ച ഫ്രണ്ട് ഓഫീസും പൊതുജന പരാതി പരിഹാര...

ദുരന്ത നിവാരണ പുനരുദ്ധാരണം നിരീക്ഷിക്കാന്‍ റിട്രാക്ക് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്തനിവാരണ അതോറിറ്റി

0
പത്തനംതിട്ട : വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് ജില്ലയില്‍ തകര്‍ച്ച...

സിസ്റ്റം വര്‍ക്കായി – കുമ്പഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു – എം.എല്‍.എ...

0
കുമ്പഴ : സ്ഥിരം അപകട മേഖലയായിരുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന...

വാഹനാപകടവുമായി ബന്ധപ്പെട്ട്​ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം അത്​ തള്ളാനാവില്ലെന്ന്​ ഹൈക്കോടതി

0
കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട്​ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം...