വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം കൂട്ടിൽ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹം ആണിത്. ചെന്നൈ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ 1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസ്സുള്ള സിംഹത്തെ വെള്ളിയാഴ്ചയാണ് കാണാതായത്.

ബെംഗളൂരു മൃഗശാലയിൽ നിന്ന് 2023ൽ ചെന്നൈയിലെത്തിച്ച ശെഹര്യാർ എന്ന സിംഹത്തെ 50 ഏക്കറിലുള്ള സഫാരി മേഖലയിലേക്കായിരുന്നു തുറന്നുവിട്ടത്. വൈകീട്ടോടെ ഭക്ഷണത്തിനായി കൂട്ടിലേക്ക് മടങ്ങുമെന്ന് കരുതിയെങ്കിലും സിംഹം തിരിച്ച് വന്നില്ല. ശനിയാഴ്ച രാവിലെ ജീവനക്കാരിൽ ചിലർ സഫാരി മേഖലയിൽ തന്നെ വളരെ ദൂരെ സിംഹത്തെ കണ്ടെങ്കിലും പെട്ടെന്ന് ഓടിമറയുകയായിരുന്നു. അതിനുശേഷവും സിംഹം തിരികെ വരാത്തതോടെ 5 പ്രത്യേക സംഘങ്ങളായി തെരച്ചിൽ നടത്തുന്നതിനിടെയാണ് സിംബം തിരികെ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...