ലിംഗസമത്വവും ലഹരിവിരുദ്ധ പോരാട്ടവും വിദ്യാർഥി സമൂഹം ഏറ്റെടുക്കണം : റോബിൻ പീറ്റർ

For full experience, Download our mobile application:
Get it on Google Play

​കൈപ്പട്ടൂർ: സാമൂഹിക പുരോഗതിക്കായി ലിംഗസമത്വവും നാടിന്റെ ഭാവിക്കായി ലഹരിവിരുദ്ധ പോരാട്ടവും വിദ്യാർഥി സമൂഹം ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ പറഞ്ഞു. കൈപ്പട്ടൂർ ഗവ. വി.എച്ച്.എസ്.എസ്സിൽ  എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് ‘നിറവ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ക്യാമ്പിന്റെ പ്രധാന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ലിംഗസമത്വ കാമ്പയിന്റെ ഭാഗമായി ‘സമത്വ ജ്വാല’  റോബിൻ പീറ്റർ തെളിയിച്ചു. വിദ്യാർഥികൾ കൈകളിലേന്തിയ മെഴുകുതിരികൾ ഒരുമിച്ച് കത്തിച്ച ചടങ്ങ് ശ്രദ്ധേയമായി.

സ്കൂൾ പ്രിൻസിപ്പൽ സജിത ബീവി എം അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഷാജി ജോർജ് പി. ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേത്രുത്വം നല്‍കി. പി.ടി.എ. പ്രസിഡന്റ് പ്രകാശ് ജി.പി., എൻ.എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ  ലത പി ചന്ദ്രൻ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. ​രണ്ട് ദിവസത്തെ നിറവ്’ ക്യാമ്പിൽ ലിംഗസമത്വവും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും മുഖ്യവിഷയങ്ങളാക്കിയുള്ള ക്ലാസ്സുകൾ, ചർച്ചകൾ, സാമൂഹിക സർവ്വേ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ തട്ടിപ്പ്; ചാൾസ് ശോഭരാജിനെ മാതൃകയാക്കിയ 69കാരൻ അറസ്റ്റിൽ

0
റായ്പൂർ: മൂന്ന് പതിറ്റാണ്ടുകൾ ഇന്ത്യയിലുടനീളം വിവിധ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം...

ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് ; ജീവൻ രക്ഷിച്ച് പോലീസ്

0
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിന്റെ കുറ്റസമ്മതം. തുടർന്ന് പോലീസുകാർ...

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

0
കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. തോറ്റിട്ടും...

യുക്രെയ്ൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

0
ന്യൂഡല്‍ഹി: യുക്രെയ്ന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ...