തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മദ്യവില്‍പ്പന ; ഒരാള്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കേശവപുരത്ത് വീട്ടുമുറ്റത്ത് മദ്യവില്‍പ്പന നടത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. നഗരത്തിന് സമീപത്തുള്ള വീടിന് മുറ്റത്ത് വാന്‍ പാര്‍ക്ക് ചെയ്ത്, ബാറിന് സമാനമായി അലങ്കരിച്ച് സംവിധാനങ്ങള്‍ ഒരുക്കി കോക്ടെയിലാക്കി മദ്യം വില്‍പ്പന നടത്തുകയായിരുന്നു. പ്രദേശവാസികള്‍ എക്‌സൈസിന് പരാതി നല്‍കിയതോടെ വീട്ടുടമ ഇഷാനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വീട്ടില്‍ നിന്ന് 38 ലിറ്റര്‍ ബിയറും 10 ലിറ്റര്‍ വിദേശ മദ്യവും ഇവിടെ നിന്ന് പിടികൂടി. മുന്തിയ ഇനം മദ്യങ്ങളുടെ കോക്ടെയിലായിരുന്നു കച്ചവടത്തിലെ പ്രധാന ഇനം. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വില്‍പ്പന. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് നടന്നു വന്നിരുന്നു. പരസ്യമായിട്ടായിരുന്നു മദ്യവില്‍പ്പന. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെയാണ് പ്രദേശവാസികള്‍ എക്‌സൈസിന് പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...