പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ ഭീതിയുളവാക്കി ; കോടതി – പ്രതിക്കെതിരെ മൂന്ന് കേസുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പ്രതിയുടെ പ്രവൃത്തി സമൂഹത്തിൽ ഭീതിയുളവാക്കിയെന്ന് ജഡ്ജി ആജ് സുദർശൻ വിധി ന്യായത്തിൽ പറഞ്ഞു. പൊതുസേവകനും സൈക്കോളജിസ്റ്റുമായ പ്രതിയുടെ ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാകാത്തതിനാൽ പരമാവധി ശിക്ഷയ്ക്ക് അർഹനാണെന്നും കോടതി നിരീക്ഷിച്ചു. ഒരു പ്രതിയെ രണ്ട് പോക്സോ കേസിൽ ശിക്ഷിക്കുന്നത് അപൂർവ്വമാണ്. സമാനമായ മറ്റൊരു കേസിൽ ഡോ.ഗിരീഷിനെ 2022 ഫെബ്രുവരി 22 ന് ഇതേ കോടതി തന്നെ ആറ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അന്ന് ജഡ്ജിയായിരുന്ന ആർ.ജയകൃഷ്ണൻ ശിക്ഷിച്ചിരുന്നു.

പഠന വൈകല്യങ്ങൾ മാറ്റാൻ കൗൺസിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസായിരുന്നു. 2017 ആഗസ്റ്റ് പതിനാലിനാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം കൗൺസിലിംഗിനെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ശീല വീഡിയോ കാണിക്കുകയും ചെയ്തുയെന്നാണ് കേസ്. ആദ്യം രക്ഷിതാക്കളുമായി സംസാരിച്ചതിന് ശേഷം കുട്ടിയെ സ്വന്തം ക്യാബിനിൽ ഒറ്റയ്ക്കിരുത്തി കൗൺസിലിംഗ് നടത്തുമ്പോൾ പീഡിപ്പിക്കുകയായിരുന്നു.

കുട്ടി വീട്ടുകാരോട് പറഞ്ഞപ്പോൾ തന്നെ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ഫോർട്ട് പോലീസ് കേസ് എടുക്കുകയും ചെയ്തു. ഈ കേസിൽ പ്രതി മുൻകൂർ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യ ഹർജി നിലനിൽക്കെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ഇത് നിലനിൽക്കെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച പരാതി വന്നത്. തുടർന്ന് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലും പല തവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നും അശ്ശീല വീഡിയോകൾ കാണിച്ചുയെന്നുമാണ് പരാതി. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിംഗിന് എത്തിയ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചുയെന്ന ഒരു കേസും പ്രതിക്കെതിരെ എടുത്തിട്ടുണ്ട്. ഈ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...