എല്‍ജെഡി – ജെഡിഎസ് ലയനം ; എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എല്‍ജെഡി-ജെഡിഎസ് ലയനം ചര്‍ച്ച ചെയ്യാന്‍ എല്‍ജെഡി സംസ്ഥാന സമിതി യോഗം കോഴിക്കോട് തുടങ്ങി. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്റെ നേതൃത്വത്തില്‍ എല്‍ജെഡി ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിച്ച പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച. ജെഡിഎസ് നേതാക്കള്‍ അതേസയമം ലയനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എല്‍ജെഡി വലിയ പ്രതിസന്ധിയിലൂടെ കടന്ന പോകുന്ന സാഹചര്യത്തിലാണ് ലയനം സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി കോഴിക്കോട്ട് ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്.

എല്‍ജെഡിയ്ക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളത്. ഒന്നുകില്‍ മറ്റൊരു പാര്‍ട്ടിയുമായി ലയിച്ച് മുന്നോട്ട് പോകുക. അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ച് മുന്നോട്ട് പോകുകയെന്നതാണ്. ദേശീയ അധ്യക്ഷന്‍ തന്നെ മറ്റൊരു പാര്‍ട്ടിയില്‍ ലയിച്ച സാഹചര്യത്തില്‍ ലയനം തന്നെയാണ് എല്‍ജെഡി സംസ്ഥാന ഘടകം ലക്ഷ്യം വെക്കുന്നത്.

എല്‍ഡിഎഫിനൊപ്പമുള്ള ജെഡിഎസില്‍ ലയിക്കുകയെന്നതിനാണ് എല്‍ജെഡി പ്രഥമ പരിഗണന നല്‍കുന്നത്. ജെഡിഎസ് നേതാക്കള്‍ കഴിഞ്ഞ ദിവസം എല്‍ജെഡിയെ സ്വാഗതം ചെയ്തിരുന്നു. എല്‍ഡിഎഫിന്റെ ആഗ്രഹവും ഇരു പാര്‍ട്ടികളുടേയും ലയനമാണ്. ഇല്ലെങ്കില്‍ ദേശീയ നേതൃത്വം ചെയ്തത് പോലെ ആര്‍ജെഡിയില്‍ ലയിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം.

എന്നാല്‍ ആര്‍ജെഡിയില്‍ ലയിച്ചുകൊണ്ട് ഇടതുമുന്നണിയില്‍ തുടരകയെന്നത് പ്രയാസകരമാണ്. എസ്പിയില്‍ ലയിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ എസ്പിക്ക് വേരോട്ടമില്ലാത്തതും എല്‍ജെഡിക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ജെഡിഎസില്‍ ലയിക്കുന്നതിനാണ് സാധ്യതകളേറെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...