ബി.ജെ.പി നേതാക്കളുടെ വായ്പതട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കിളിമാനൂർ: അക്ഷയശ്രീ സ്വയംസഹായ സംഘം രൂപവത്​കരിച്ച് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുടെ നേതൃത്വത്തിൽ വീട്ടമ്മമാരെ ഉൾപ്പെടുത്തി ബി.ജെ.പി നിയന്ത്രിത സഹകരണബാങ്കിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ബി.ജെ.പി പ്രവർത്തകനെ ന​ഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പറമ്പ്, നന്ദായ്​വനം ചരുവിളവീട്ടിൽ അശോകനാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റുമായ ശിവശങ്കരക്കുറുപ്പ്, ​മൂന്നാം പ്രതി ശ്രീ​ഗോകുലം ട്രസ്റ്റ് സെക്രട്ടറി അപ്സര എന്നിവർ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

2020 ആ​ഗസ്റ്റിലാണ് ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. ഇവരുടെ നേതൃത്വത്തിൽ ന​ഗരൂർ, കരവാരം പഞ്ചായത്തുകളിലെ വിവിധ സ്ത്രീകളെ ഉൾപ്പെടുത്തി ‘ശ്രീ​​ഗോകുലം ട്രസ്റ്റ്’എന്ന പേരിൽ ഒരു കടലാസ് ട്രസ്റ്റ് രൂപവത്​കരിക്കുകയും, ഇതിന്‍റെ മറവിൽ ട്രസ്റ്റ് പ്രസിഡന്റു കൂടിയായ കേസിലെ ഒന്നാം പ്രതി, താൻ പ്രസിഡന്റായിരിക്കുന്ന ചിറയിൻകീഴ് താലൂക്ക് ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സൊസൈറ്റിയിൽനിന്ന് അക്ഷയശ്രീയിൽ അം​ഗമായ സ്ത്രീകളുടെ പരസ്പര ജാമ്യത്തിൽ 22.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...