ബാ​ങ്ക് വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉത്തരവിറങ്ങി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ബാ​ങ്ക് വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ല​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് കേ​ന്ദ്ര ധ​ന​മന്ത്രാലയ​ത്തി​ന്റെ  മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. സു​പ്രീം​കോ​ട​തി നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. ഇതേതുടര്‍ന്ന് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച മാ​ര്‍​ച്ച്‌ ഒ​ന്ന് മു​ത​ല്‍ ഓ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള ആ​റ് മാ​സ​ക്കാ​ല​ത്തെ രണ്ട് കോ​ടി രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കും.

നേ​ര​ത്തെ പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ല്‍ അ​ത് ന​ട​പ്പാ​ക്കാ​ന്‍ എ​ന്തി​നാ​ണ് വൈ​കു​ന്ന​തെ​ന്ന് സുപ്രീം​കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി മൊ​റട്ടോ​റി​യം കാ​ല​ത്തെ ബാ​ങ്ക് വാ​യ്പ​ക​ളു​ടെ കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് അ​ത് ന​ട​പ്പാ​ക്കു​ന്നി​ല്ല എ​ന്ന് വി​മ​ര്‍​ശി​ച്ച സു​പ്രീം​കോ​ട​തി ന​വം​ബ​ര്‍ രണ്ടി​ന​കം ഉ​ത്ത​ര​വി​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ട്ടു​പ​ലി​ശ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള മാ​ര്‍​ഗ​രേ​ഖ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ​ത്.

ഭ​വ​ന വാ​യ്പ​ക​ള്‍, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ള്‍, വാ​ഹ​ന വാ​യ്പ, ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വാ​യ്പ​ക​ള്‍, എം​എ​സ്‌എം​ഇ വായ്പകള്‍ തു​ട​ങ്ങി​യ​വ​യു​ടെ കൂ​ട്ടു​പ​ലി​ശ​യാ​ണ് ഒ​ഴി​വാ​ക്കു​ക. ഇ​തി​ല്‍ കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...