തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ; ആദ്യ ഫലങ്ങളില്‍ എല്‍.ഡി.എഫിന് മുന്നേറ്റം.

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ പുറത്തുവന്ന ആദ്യ ഫലങ്ങളില്‍ എല്‍ ഡി എഫിന് മുന്നേറ്റം. ആറളം പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുന്‍സിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബത്തേരി പഴേരിയിലും പത്തനംതിട്ട കലഞ്ഞൂരിലും യു.ഡി.എഫ് സിറ്റിംഗ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. നെടുമങ്ങാട് പതിനാറാം കല്ലും മലപ്പുറം തലക്കാട് പഞ്ചായത്തും എല്‍.ഡി.എഫ് നിലനിര്‍ത്തി. ആലപ്പുഴ മുട്ടാര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ലഭിച്ചു.

മലപ്പുറം വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, കോട്ടയം എലിക്കുവും, നിലമ്പൂര്‍ വഴിക്കടവും യു.ഡി.എഫിനാണ്.  കോഴിക്കോട് വളയം പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എല്‍.ഡി.എഫും നിലനിര്‍ത്തി. എറണാകുളം നോര്‍ത്ത് മാറാടിയില്‍ യു.ഡി.എഫ് വിജയിച്ചു. വീര്‍പ്പാട് 10ാം വാര്‍ഡ് എല്‍.ഡി.എഫിനാണ്. ചെറുകാവ് പഞ്ചായത്തിലെ ചേവായൂര്‍ 10ാം വാര്‍ഡില്‍ യു.ഡി.എഫിനാണ് ജയം. കോതമംഗലം വാരപ്പെട്ടി പഞ്ചായത്ത് 13 ാം വാര്‍ഡ് യു.ഡി.എഫിന് ലഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....