കൂടൽ രത്നഗിരിയിൽ പുലിയെ കണ്ടതായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പുലിയെ കുടുക്കാൻ കഴിയാതെ വലയുകയാണ് വന പാലകർ. ദിവസങ്ങളായി കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളായ കൂടൽ, കാരക്കകുഴി, മുറിഞ്ഞകൽ, കുടപ്പാറ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അത്യാധുനിക സംവിധാനം ഉള്ള ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ദിവസങ്ങളായി തുടരുന്ന തിരച്ചിലിലും രണ്ട് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിട്ടും പുലിയെ കുടുക്കുവാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ കൂടും ക്യാമറ ട്രാപ്പും സ്ഥാപിച്ചതിന് ശേഷം പല സ്ഥലങ്ങളിലും ആളുകൾ പുലിയെ കണ്ടിട്ടുള്ളതായി പറയുന്നു.എന്നാൽ വനം വകുപ്പിന്റെ പരിശോധനകളിൽ മാത്രം പുലിയെ കണ്ടെത്താൻ കഴിയാത്തത് പ്രതിസന്ധി വർധിപ്പിക്കുകയാണ്. വകയാർ എസ്റ്റേറ്റ് ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹം ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ അടക്കം പരിശോധനയിൽ പങ്കെടുത്തിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും പിടിക്കൂടാൻ കഴിയാതെ വന്നതോടെ പ്രദേശവാസികൾ ഭീതിയിൽ ആണിപ്പോൾ.

സന്ധ്യ കഴിഞ്ഞാൽ വീടിനുള്ളിൽ നിന്നും ആളുകൾ പുറത്ത് ഇറങ്ങാറില്ല. ജോലിക്ക് പോകുന്ന ആളുകൾ നേരത്തെ വീടുകളിൽ എത്തും. കുട്ടികളെ പോലും പുറത്ത് വിടാൻ മാതാപിതാക്കൾക്ക് ഭയമാണ്. കഴിഞ്ഞ ദിവസം കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ദിവസങ്ങൾ കടന്നുപോയിട്ടും പുലിയെ കുടുക്കാൻ കഴിയാത്തതിൽ കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനങ്ങൾ വലിയ ആശങ്കയിൽ ആണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...