ലോക്ഡൗണ്‍ ദുരിതത്തിലാക്കി ; തലയില്‍ തീ കത്തിച്ച് പ്രതിഷേധവുമായി മജീഷ്യന്മാര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : വ്യത്യസ്തമായ മാജിക്കുകള്‍ കാട്ടി മജീഷ്യന്മാര്‍ നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇവര്‍. കൊറോണയെ തൂടര്‍ന്നുളള ലോക്ഡൗണ്‍ മജീഷ്യന്മാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാറിനോട് സഹായം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല.

ഇതോടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയിപ്പെടുത്താനാണ് പ്രതിഷേധവുമായി മജീഷ്യന്മാര്‍ രംഗത്ത് എത്തിയത്. മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്. തലയില്‍ തീ കത്തിച്ച്‌ ചായ ഉണ്ടാക്കിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

സംസ്ഥാന ട്രഷറര്‍ ഇസ്ഹാഖ് പോരൂര്‍ മജീഷ്യന്മാരുടെ തലയില്‍ വച്ചിരുന്ന പാത്രത്തിന് തീ കൊളുത്തിയാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. മജീഷ്യന്മാര്‍ക്ക് വര്‍ഷങ്ങളായി ലഭിച്ചിരുന്ന സ്റ്റേജ് ഷോകള്‍ പുന: സ്ഥാപിക്കുക, കലാകാരന്മാര്‍ക്ക് കേരള സംഗീത അക്കാദമി നല്‍കിവരുന്ന ഫെല്ലോഷിപ്പില്‍ നിന്നും തങ്ങളെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.

കൊറോണ കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്‌ക്കുന്നതിനായി മാജിക്കിലൂടെ ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം പ്രോട്ടോക്കോള്‍ പാലിച്ച്‌ മാജിക്ക് ഷോ നടത്താനുളള അനുവാദം നല്‍ക്കണമെന്നും ആവശ്യം ഉയര്‍ന്നു.

സംസ്ഥാനത്ത് ഇരുന്നൂറിലധികം പ്രൊഫഷണല്‍ മജീഷ്യന്മാരും രണ്ടായിരത്തിലധികം അമേച്ച്‌വര്‍ മജീഷ്യന്മാരുമാണ് ഉളളത്. ഇവരില്‍ പലരുടെയും ഉപജീവന മാര്‍ഗ്ഗം മാജിക് മാത്രമാണ്. ഈ ദുരിത കാലത്ത് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധത്തിന് ശേഷം തലയില്‍ വെച്ചുണ്ടാക്കിയ ചായ പീന്നിട് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...