ലോക്ക് ഡൗണ്‍ ; സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ സംസ്ഥാനത്തെ ഇളവുകളിലും നിയന്ത്രണങ്ങളിലും ഇന്ന് അന്തിമ തീരുമാനമെടുക്കും. രാജ്യമാകെയുള്ള ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം മെയ് 17 വരെ കേന്ദ്ര സര്‍ക്കാര്‍ നീട്ടിയ സാഹചര്യത്തിലാണ് കേരളത്തിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനം എടുക്കുക. കേന്ദ്ര ലിസ്റ്റ് പ്രകാരം കേരളത്തിലെ രണ്ട് ജില്ലകള്‍ റെഡ് സോണും 10 ജില്ലകള്‍ ഓറഞ്ചും രണ്ട് ജില്ലകള്‍ ഗ്രീനുമാണ്.

സംസ്ഥാനത്ത് ബെവ്കോ മദ്യവില്പനശാലകള്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കുമെന്നാണ് സൂചന. ബാറുകളില്‍ പാഴ്സലും അനുവദിച്ചേക്കും. അതേസമയം മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ജില്ലാ ഭരണകൂടങ്ങള്‍ക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിലെ സാഹചര്യം പരിശോധിച്ചാണ് ജില്ല ഭരണകൂടങ്ങള്‍ മദ്യശാലകള്‍ തുറക്കണോ എന്ന് തീരുമാനിക്കേണ്ടത്.

കേന്ദ്രം പ്രഖ്യാപിച്ച സോണുകളില്‍ മാറ്റം വരുത്താതെയും പൊതു മാനദണ്ഡങ്ങള്‍ പാലിച്ചുമാകും സംസ്ഥാനത്തെ തീരുമാനങ്ങള്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗം അന്തിമതീരുമാനമെടുക്കും. ബെവ്കൊ  വില്പനശാലകള്‍ തിങ്കളാഴ്ച മുതല്‍ തന്നെ തുറക്കാനും ബാറുകളില്‍ പാഴ്സലും നല്‍കാമെന്ന  നിര്‍ദ്ദേശം നേരത്തെ ബെവ്കൊ എംഡി നല്‍കിയിരുന്നു.

ഗ്രീന്‍സോണുകളില്‍ നിയന്ത്രണങ്ങളോടെ  ബസ് സര്‍വ്വീസ് ആകാമെങ്കിലും സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനിടയില്ല. പകുതി യാത്രക്കാരെ വെച്ചുള്ള സര്‍വ്വീസ് വേണ്ടെന്നായിരുന്നു സ്വകാര്യ ബസ്സുകളുടെ നിലപാട്. അന്തര്‍ ജില്ലാ യാത്രയിലടക്കം കേരളം വിശദമായ ചര്‍ച്ച നടത്തും. എല്ലാ തുറന്ന് കൊടുത്ത് ഗ്രീന്‍ സോണില്‍ നിന്നും റെഡായ കോട്ടയത്തിന്റെ അനുഭവം കണക്കിലെടുത്താകും ഇളവില്‍ തീരുമാനം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ വരവിലടക്കം ഇനി നിര്‍ണ്ണായക തീരുമാനം എടുക്കേണ്ടതുണ്ട്. ട്രെയിനുകള്‍ അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ഓടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ കേരളത്തിലെ ആളുകളെയും കൊണ്ടുള്ള ട്രെയിനുകളും ഉടന്‍ സംസ്ഥാനത്ത് എത്തും.

The post ലോക്ക് ഡൗണ്‍ ; സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...