ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 21 ശതമാനം സിറ്റിങ് എംപിമാരെയും പരി​ഗണിക്കാതെ ബിജെപി, മീനാക്ഷിയും ​ഗംഭീറും പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാതെ 21 ശതമാനം സിറ്റിങ് എം.പിമാർ. മണ്ഡലങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയതെന്നാണ് വിഷയത്തിൽ ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭയിൽ 370 സീറ്റ് ലക്ഷ്യം വച്ച് ബി.ജെ.പി രം​ഗത്തിറങ്ങുന്ന സാഹചര്യത്തിൽ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഏറെ പ്രധാനമാണെന്നും ഇവർ പറയുന്നു.

മാർച്ച് രണ്ടിന് പുറത്തിറങ്ങിയ 195 പേരുടെ ആദ്യഘട്ട പട്ടികയിൽ നിന്നും പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ 33 എം.പിമാരെ ബി.ജെ.പി പരി​ഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബുധനാഴ്ച പുറത്ത് വന്നിരിക്കുന്ന രണ്ടാംഘട്ട പട്ടികയിൽ നിന്നും 30 പേരെ സീറ്റ് അനുവദിക്കാതെ പാർട്ടി മാറ്റി നിർത്തിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ബി.ജെ.പി പുറത്തുവിട്ടിരിക്കുന്ന 267 പേരുടെ പട്ടികയിൽ 140 പേരും സിറ്റിങ് എം.പിമാരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...