ഒഐസിസി ഇഫ്താർ നാളെ (15) ബഹ്‌റൈൻ കേരളീയ സമാജത്തിൽ – പ്രമുഖ നേതാക്കൾ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ സാമൂഹ്യ – സാംസ്കാരിക മേഖലയിലെയും വിവിധ തലങ്ങളിലെ പ്രവാസികളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിവരാറുള്ള സമൂഹ നോമ്പ് തുറ ഈ വർഷവും നടത്തുന്നതിന് വേണ്ടി വിപുലമായ ക്രമീകരണങ്ങൾ ആണ് ചെയ്തു വരുന്നത്. നാളെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന ഇഫ്താർ സംഗമം അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ ഉത്ഘാടനം ചെയ്യും. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബഹ്‌റൈൻ സമസ്ത പ്രസിഡന്റ്‌ ഫഖ്‌റുദിൻ കോയ തങ്ങൾ റമദാൻ സന്ദേശം നൽകും. മലങ്കര ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്, മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശാസ്ത്രി വിജയ് കുമാർ എന്നിവർ ആത്മീയ പ്രഭാഷണം നടത്തും.

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാർ, ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഇജാസ് അഹമ്മദ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. അബിൻ വർക്കി, ഒഐസിസി ഗ്ലോബൽ കമ്മറ്റി ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള, എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ഇഫ്താർ സംഗമത്തിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഐ സി എഫ് ആർ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കെ എം സി സി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ഒഐസിസി ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ് എന്നിവർ ആശംസപ്രസംഗം നടത്തുമെന്ന് ഇഫ്താർ കമ്മറ്റി ജനറൽ കൺവീനർ ഇബ്രാഹിം അദ്ഹം, പ്രോഗ്രാം കമ്മറ്റി കൺവീനർ സൈദ് മുഹമ്മദ്‌, പബ്ലിസിറ്റി കൺവീനർ ഷമീം കെ സി എന്നിവർ വാർത്താകുറുപ്പിലൂടെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...