ലോക്സഭാ തെരഞ്ഞെടുപ്പ് : ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും കമ്മീഷനിംഗിന് പൂര്‍ത്തിയായി. കമ്മീഷനിംഗിന്റെ ഭാഗമായി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ വോട്ട് ചെയ്യുന്നതിന് സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായത്. തരംതിരിക്കലിനു ശേഷം അതത് മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഉറപ്പുവരുത്തിയതിനു ശേഷമാണ് കമ്മീഷനിംഗിനായി കൗണ്ടറുകളിലേക്ക് എത്തിച്ചത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് (കാഞ്ഞിരപ്പള്ളി-പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങള്‍), കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബിഎഡ് സെന്റര്‍ (അടൂര്‍) എന്നീ സ്‌ട്രോംഗ് റൂമുകളിലാണ് കമ്മീഷനിംഗ് നടന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ബൂത്തുകളിലേക്ക് ലഭ്യമാക്കേണ്ട വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും ഏതൊക്കെയെന്ന് നിശ്ചയിച്ച് ബാലറ്റ് യൂണിറ്റില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് കണ്‍ട്രോള്‍ യൂണിറ്റും സജ്ജമാക്കി. തുടര്‍ന്ന് മോക് പോള്‍ നടത്തി കൃത്യതയും ഉറപ്പാക്കി. ശേഷം സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റി. ഏതെങ്കിലും മെഷീന്‍ തകരാറിലായാല്‍ പകരം ഉപയോഗിക്കുന്നതിനായി റിസര്‍വ് എന്ന നിലയില്‍ കൂടുതല്‍ മെഷീനുകള്‍ ഓരോ നിയോജകമണ്ലങ്ങളിലേക്കും കരുതിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...

എഴുമറ്റൂരില്‍ സി.പി.ഐ ഐക്യദാർഢ്യ റാലിയും സമ്മേളനവും നടത്തി

0
എഴുമറ്റൂർ : സി.പി.ഐ എഴുമറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ടെക്നിക്കല്‍ അസിസ്റ്റന്‍റ്മാരെ നിയമിക്കുന്നു സാമൂഹ്യനീതി വകുപ്പിന്റെ ജില്ലയിലെ മെയിന്റനന്‍സ് ട്രൈബ്യൂണലുകളിലെ രണ്ട് ടെക്‌നിക്കല്‍...