ലോക്‌സഭാ തിരഞ്ഞെടുപ്പ് ; കേന്ദ്രത്തിൽ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തും, കേരളത്തിൽ ബി.ജെ.പിക്ക് ഇക്കൊല്ലവും ഗതിയില്ല, പ്രവചനങ്ങൾ പുറത്ത്…!

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നിലവിലെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ പ്രവചനം. സഖ്യം 335 സീറ്റുനേടുമെന്നും ബി.ജെ.പി. ഒറ്റയ്ക്ക് 304 സീറ്റ് തികയ്ക്കുമെന്നുമാണ് സര്‍വേ വ്യക്തമാക്കുന്നു. കേവലഭൂരിപക്ഷത്തിനുവേണ്ടത് 272 സീറ്റാണ്. ‘ഇന്ത്യ’ പ്രതിപക്ഷസഖ്യം 166 സീറ്റ് നേടിയേക്കുമെന്നും മറ്റുപാര്‍ട്ടികള്‍ 42 സീറ്റ് പിടിക്കുമെന്നും സർവേ പ്രവചിക്കുന്നു. 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് സര്‍വേഫലം പുറത്തുവന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെ നടത്തിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്.

കഴിഞ്ഞതവണ 303 സീറ്റ് നേടിയ ബി.ജെ.പി. ഇത്തവണ ഒരുസീറ്റ് കൂട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2019-ല്‍ 52 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 71 സീറ്റാക്കി നില മെച്ചപ്പെടുത്തിയേക്കും. മറ്റുപാര്‍ട്ടികള്‍ക്കെല്ലാമായി 168 സീറ്റ് കിട്ടിയേക്കാമെന്നും പ്രവചിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികള്‍ക്ക് 188 സീറ്റായിരുന്നു. അതേസമയം, കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കില്ലെന്നാണ് പ്രവചനം. അതുപ്രകാരം, കേരളത്തിലെ 20 സീറ്റിലും ജയം ഇന്ത്യ പ്രതിപക്ഷ സഖ്യത്താനായിരിക്കും. കേരളത്തിൽ സീറ്റുനേടിയില്ലെങ്കിലും എന്‍.ഡി.എ. വോട്ടുശതമാനം കൂട്ടിയേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 15ഓളം പേർക്ക് പരിക്ക്

0
കാഞ്ഞിരപ്പള്ളി: കുരിശുകവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം യാത്രക്കാർക്ക്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...