ലോറി താഴ്ചയിലേയ്ക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു ; സംഭവം പുറം ലോകം അറിഞ്ഞത് മണിക്കൂറുകള്‍ക്കു ശേഷം

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : ഏറ്റുമാനൂരില്‍ തേങ്ങ കയറ്റി വന്ന ലോറി നിയന്ത്രണംവിട്ട് 20 അടി താഴേക്ക് മറിഞ്ഞു. അപകട വിവരം പുറം ലോകമറിഞ്ഞത് നാല് മണിക്കൂറിനു ശേഷം. അപകടത്തില്‍ ലോറിയുടെ ഡ്രൈവര്‍
മരിച്ചു. എംസി റോഡില്‍ പട്ടിത്താനത്തിനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. എന്നാല്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ കുറവിലങ്ങാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശിയായ പത്തീശ്വരന്‍ ആണ് മരിച്ചത്. പൊള്ളാച്ചിയില്‍ നിന്നും തേങ്ങയുമായി ഏറ്റുമാനൂരിലേക്ക് എത്തിയ മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. മറിഞ്ഞ ലോറി യുടെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍. ഇയാളുടെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...