ലോ​റി ഡ്രൈ​വ​റു​ടെ കൊ​ല : സൂ​ത്ര​ധാ​ര​ന്‍ അ​ഖി​ലെന്ന് പോലീസ്​

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : പാ​ത​യോ​ര​ത്ത് ഒ​തു​ക്കി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ര്‍ കേ​ര​ള​പു​രം അ​രു​ണ്‍ നി​വാ​സി​ല്‍ അ​ജ​യ​ന്‍​പി​ള്ള​യെ (64) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​ധാ​നി​യും സൂ​ത്ര​ധാ​ര​നു​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത ഇ​ത്തി​ക്ക​ര സ്വ​ദേ​ശി​യാ​യ അ​ഖി​ല്‍ (20) എന്ന്​ പോലീസ്​.

നി​ര​വ​ധി പി​ടി​ച്ചു​പ​റി​ക്കേ​സി​ലും അ​ടി​പി​ടി​ക്കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്ന്​ പോലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു. ജി​ല്ല​യി​ലെ വിവി​ധ പോ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ഡ്രൈ​വ​റെ ഇ​വ​ര്‍ ആ​ക്ര​മി​ച്ച​ത്. എ​ന്നാ​ല്‍, ഡ്രൈ​വ​റു​ടെ ചെ​റു​ത്തു​നി​ല്‍​പും ബ​ഹ​ള​വും സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് ലൈ​റ്റു​മി​ട്ട​തോ​ടെ സം​ഘം ബൈ​ക്കു​ക​ളി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ലോ​റി​യു​ടെ ക്യാ​ബി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ഇ​വ​ര്‍​ക്ക് കൈ​വ​ശ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

തെ​ളി​വെ​ടു​പ്പി​നി​ടെ ഇ​വ പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ദ്യം ക​സ്​​റ്റ​ഡി​യി​ലാ​യ ഇ​ത്തി​ക്ക​ര സ്വ​ദേ​ശി സു​ധി​ന്‍ (19) പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യെ​തു​ട​ര്‍​ന്നാ​ണ് അ​ഖി​ലി​നെ​ക്കു​റി​ച്ചും മ​റ്റ് സം​ഘാം​ഗ​ങ്ങ​ളെ​പ്പ​റ്റി​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. സം​ഭ​വ​ദി​വ​സം ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചിരുന്ന ബൈ​ക്ക്  ഇ​ത്തി​ക്ക​ര ആ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച നിലയില്‍ ച​ട​യ​മം​ഗ​ലം പോ​ലീ​സ് കണ്ടെടുത്തു. മ​റ്റ് സം​ഘാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചെ​ന്നും ഇ​വ​ര്‍ ഉ​ട​ന്‍​ത​ന്നെ അ​റ​സ്​​റ്റി​ലാ​കു​മെ​ന്നും പോലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...