പ്രണയബന്ധം എതിർത്തു ; പെണ്‍കുട്ടിയുടെ അച്ഛനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: മകളുമായുള്ള പ്രണയബന്ധം എതിർത്തതിന് പെണ്‍കുട്ടിയുടെ അച്ഛനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. ജമ്മു കാശ്മരീല്‍ ശ്രീനഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സ്രീനഗറിലെ ബറ്റാമാലൂ മേഖലയില്‍വെച്ചാണ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി അജാസ് അഹമ്മദ് ഭട്ട് എന്നയാളെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊലപാതകം നടന്നത്.

മകളുമായുള്ള ബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയും കൊല്ലപ്പെട്ട അജാസ് അഹമ്മദിന്‍റെ മകളും പ്രായപൂർത്തിയാകാത്തവരാണ്. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഈ ബന്ധം അറിഞ്ഞ അന്ന് മുതൽ എതിര്‍ത്തിരുന്നു. യുവാവിനെ കാണുന്നതും അടുപ്പം പുലർത്തുന്നതിൽ നിന്നും പിതാവ് മകളെ വിലക്കി. ഇതോടെ കൌമാരക്കാരൻ പെണ്‍കുട്ടിയുടെ പിതാവിനോട് വൈരാഗ്യത്തിലായിരുന്നു.

ഇതിന് പിന്നാലെയാണ് കൗമാരക്കാരൻ റോഡിൽ കാത്തിരുന്ന് പെണ്‍കുട്ടിയുടെ യുവാവിനെ കുത്തിയത്. ആള്‍ക്കൂട്ടത്തിൽ നിന്നും ഓടിയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിൽ പോലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലായത്. ഏകദേശം ഒരു വർഷത്തോളമായി പ്രതി കാമുകിയുടെ പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം നടത്തനായി കത്തി നേരത്തെ വാങ്ങി വെച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ശ്രീനഗർ പോലീസ് സൂപ്രണ്ട് ഗൗരവ് സികർവാർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...