കളമശ്ശേരിയിൽ വിവാഹ സത്കാരത്തിനിടെ സംഘർഷം ; വരനും വധുവും അമ്മയും കുഴഞ്ഞ് വീണു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശ്ശേരിയിൽ വിവാഹ സത്കാരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് വരൻ ബോധം കെട്ട് വീണു. ഇത് കണ്ട അമ്മയും പിന്നാലെ വധുവും കുഴഞ്ഞ് വീണത് അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിതെളിച്ചു. ഇന്നലെയാണ് വിവാഹം നടന്നത്. പ്രണയ വിവാഹ റിസപ്ഷന്റെ തിരക്ക് കുറഞ്ഞതിന് ശേഷം രാത്രി 9.30ഓടെയാണ് ചെറിയ പരാതികൾ തുടങ്ങിയത്. വരന്റെ കാല് കഴുകിയത് ശരിയായില്ല, വരന്റെ വീട്ടുകാരെ വേണ്ട രീതിയിൽ സ്വീകരിച്ചില്ല എന്ന് തുടങ്ങിയ പരാതികളാണ് വാക്ക് തർക്കത്തിന് വഴിവെച്ചത്. ഇടവേളയില്ലാതെ ഉയർന്ന വാക്ക് തർക്കം ഉടൻ തന്നെ ഒച്ചപ്പാടും ബഹളവുമായി മാറി.

സംഘർഷം രൂക്ഷമായതിനിടെ വരൻ ബോധംകെട്ട് വീണു. ഇത് കണ്ട് ഭയന്ന അമ്മയും ബോധംകെട്ട് വീണു. ഇതെല്ലാം നേരിൽ കണ്ട നവവധുവും തുടർന്ന് കുഴഞ്ഞ് വീണതോടെ സംഭവം കൂടുതൽ നാടകീയമായി. തുടർന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസും വാർഡ് കൗൺസിലറും സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. എന്നാൽ ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...