അറന്ത കുളങ്ങര എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം പണി പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ പഞ്ചായത്തിലെ അങ്ങാടിക്കൽ തെക്ക് അറന്ത കുളങ്ങര എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം പണി പാതി വഴിയിൽ ഉപേക്ഷിച്ച നിലയിൽ. നാല് വർഷം മുമ്പ് ആരംഭിച്ച പണിയാണ് ഇപ്പോൾ സ്ട്രക്ച്ചറിൽ മാത്രം ഒതുങ്ങിയിരിക്കുന്നത്. 85 ലക്ഷം രൂപ സർക്കാരിൽ നിന്നും അനുവദിച്ചതാണ്. പണി പൂർത്തീകരിക്കാതെ മൂന്ന് നിലകളിൽ കൈവരികളോ ഭിത്തികളോ ഒന്നും തന്നെ ഇല്ലാതെ “ലൈറ്റ് ഹൗസിന് ” സമാനമായ രീതിയിലാണ് കെട്ടിടം നിൽക്കുന്നത്. പ്രീ- പ്രൈമറി കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിർമ്മാണം തുടക്കത്തിലേ ചൂണ്ടികാണിക്കപ്പെട്ടതായിരുന്നു. മുന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്ന് കുട്ടികൾ കുത്തനെ ഇറങ്ങി വരത്തക്കമാണ് ഇപ്പോൾ ചെയ്തു വച്ചിരിക്കുന്നത്. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ഈ അശാസ്തീയമായ നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഈ സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ രണ്ട് വർഷം മുമ്പ് സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുകയുണ്ടായി. നിർമ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് ഉള്ള പരാതിയെ തുടർന്ന് വിജിലൻസ് പ്രഥമിക അന്വേഷണം കേസ് റജിസ്ട്രർ ചെയ്തതിനു മുകളിലുള്ള അന്വേഷണം രാഷ്ട്രീയ സാധീനത്താൽ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മറ്റി ആരോപിച്ചു. അടിയന്തിരമായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടി നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്റ് പ്രകാശ് ജോൺ പുത്തൻ കാവിലിന്റെ അദ്ധ്യക്ഷതയിൽ സുരേഷ് മുല്ലൂർ, അങ്ങാടിക്കൽ വിജയകുമാർ , ജോൺസൺ മാത്യൂ ,ജിതേഷ് കുമാർ വി.ആർ, ജോർജ് ബാബുജി , സി.ജി ജോയി, ബിജു അങ്ങാടിക്കൽ , അജേഷ് കുമാർ , ഡി കുഞ്ഞുമോൻ , സുരേന്ദ്രൻ കാവിൽ തുടങ്ങിയ വർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...