സമരം കടുപ്പിക്കാനൊരുങ്ങി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസവും തൊഴിലവസരങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍. ഇന്ന് പതിനൊന്ന് മണിക്ക് സെക്രട്ടറിയേറ്റ് വളഞ്ഞ് സമരം നടത്താനാണ് നീക്കം. മനുഷ്യ ചങ്ങല തീര്‍ത്ത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും.എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനൊപ്പം പിഎസ്‌സി ഉദ്യോഗാര്‍ഥികളും വിവിധ യുവജന സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായേക്കും.

കഴിഞ്ഞ 29 ദിവസമായി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുകയാണ്. അഞ്ച് ദിവസമായി നിരാഹാര സമരവും നടത്തിവരുന്നുണ്ട്. ഇന്നലെ നിരാഹാരമിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ പോലീസ് സമരപ്പന്തലില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. മറ്റു ഉദ്യോഗാര്‍ത്ഥികള്‍ തടഞ്ഞതോടെയാണ് നീക്കം അവസാനിപ്പിച്ചത്. ഇന്നത്തെ സെക്രട്ടറിയേറ്റ് വളയല്‍ പൊളിക്കാനാണ് പോലീസ് നീക്കം എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...