24.9 C
Pathanāmthitta
Friday, December 9, 2022 9:08 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

എൽടിടിഇയുടെ വളർച്ചയ്ക്ക് തമിഴ്‌നാട് കേന്ദ്രമാകുമോ ?

ന്യൂഡല്‍ഹി : യൂറോപ്യൻ യൂണിയനും ഇന്ത്യയും ഉൾപ്പെടെ 32- ഓളം രാജ്യങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള എൽടിടിഇ വീണ്ടും ശക്തിയാർജ്ജിക്കുന്നതായുള്ള വാർത്തകൾ സജീവമാകുകയാണ്. ഇപ്പോഴത്തെ ഭീഷണി എൽടിടിഇയുടെ തിരിച്ചുവരവിന് തമിഴ്‌നാട് കേന്ദ്രമാകുമോ എന്നുള്ളതാണ്. 2009 – ലെ തകർച്ചയ്ക്ക് ശേഷം കാര്യമായ രീതിയിൽ പ്രവർത്തനങ്ങളൊന്നുമില്ലാതിരുന്ന എൽടിടിഇ പ്രവർത്തകർ പക്ഷേ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി സംഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വിശ്വസിക്കുന്നത്. തമിഴ്നാടിനെ സംഘടനയുടെ ഒരു പ്രധാന കേന്ദ്രമാക്കാനുള്ള ആലോചനകൾ നടന്നിരുന്നുവെന്നും ഏജൻ‌സികൾ കരുതുന്നു. ചെറുപ്പക്കാർക്കിടയിൽ സ്വാധീനം നേടാന്‍ ശ്രമിക്കുകയും അതുവഴി ശ്രീലങ്കയില്‍ വീണ്ടും ശക്തമാകാനുമുള്ള ആലോചനകളാണ് ഇതില്‍ പ്രധാനമെന്ന് അവർ പറയുന്നു.

Alankar
01-up
self
KUTTA-UPLO
previous arrow
next arrow

എൽടിടിഇക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള നിരവധി മുഖ്യധാരാ പാർട്ടികൾ തമിഴ്നാട്ടിൽ ഉണ്ട്. നിലവിൽ ശ്രീലങ്കയില്‍ നിന്നെത്തി ക്യാംപുകളിൽ താമസിക്കുന്ന തമിഴരെ എൽടിടിഇ സ്വാധീനിക്കാൻ ശ്രമം നടത്തിയേക്കും എന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ കൂടിയാണ്, ഇത്തരത്തിൽ സ്വാധീനിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കി പകരം ഇവർക്ക് സഹായമെത്തിക്കാൻ തമിഴ്നാട് മുഖ്യമന്തി എം.കെ. സ്റ്റാലിൻ തീരുമാനിച്ചത് എന്നാണ് സൂചനകൾ. എന്താണ് എൽടിടിഇ? ശ്രീലങ്കയിലെ തമിഴ് വംശീയ ഭീകരവാദ സംഘടനയാണ് എൽടിടിഇ. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം സംഘടന തകർന്നെങ്കിലും അനുഭാവികൾ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഉണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Pulimoottil 2
01-up
self
KUTTA-UPLO

അന്ന് എൽടിടിഇയുടെ ഭീഷണി അവസാനിച്ചുവെങ്കിലും സംഘടന മുന്നോട്ടു വച്ച ആശയധാരയ്ക്ക് ഇന്നും ലോകമെമ്പാടും ആരാധകരും പിന്തുടര്‍ച്ചക്കാരുമുണ്ട്. ആ സംഘടനയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇന്നും സജീവമാണ്. പുലികളും സർക്കാരും നടത്തിയ അക്രമങ്ങൾ നിരവധി പേരെ രാജ്യം വിടാൻ പ്രേരിപ്പിച്ചിട്ടുണ്ട്. 1980 – കളിൽ വേലുപ്പിള്ള പ്രഭാകരൻ ഇങ്ങനെ പുറത്തു താമസിക്കുന്നവരുടെ വികാരങ്ങൾ മുതലെടുക്കുകയും പണമായും അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണയുമായും സഹായം ലങ്കയിലേക്ക് ഒഴുകുകയും ചെയ്തിരുന്നു. മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലുള്ളവരും ഇത്തരത്തിൽ എൽടിടിഇക്ക് സഹായം നൽകിയിരുന്നവരാണ്.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

ഇന്നും അന്താരാഷ്ട്ര തലത്തിൽ എൽടിടിഇക്കു വേണ്ടി ശബ്ദമുയർത്തുന്നവരുണ്ടെന്നാണ് റിപ്പോർട്ട്. ഭീകര സംഘടനയെന്ന നിരോധനം നീക്കാൻ എൽടിടിഇ യൂറോപ്യൻ യൂണിയനെ സമീപിച്ചിരുന്നെങ്കിലും യൂറോപ്യൻ യൂണിയന്റെ ജനറൽ കോർട്ട് ഇത് 2021 നവംബറിൽ തള്ളുകയായിരുന്നു. എൽടിടിഇയുടെ ഡെന്മാര്‍ക്ക് കേന്ദ്രമായുള്ള യൂറോപ്യൻ പൊളിറ്റിക്കല്‍ സബ്‍ ഡിവിഷനാണ് ഭീകര സംഘടനാ പട്ടികയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 2019 – ൽ യൂറോപ്യൻ കൗൺസിലിനെ സമീപിച്ചത്. എന്നാൽ ‘10 വർഷം മുൻപ് സായുധമായി പരാജയപ്പെടുത്താൻ കഴിഞ്ഞെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഫണ്ട് സ്വരൂപിക്കാനും ഉയിർത്തെഴുന്നേൽക്കാനും എൽടിടിഇക്ക് ഇന്നും കഴിയും’ എന്ന് 2019 – ൽ കൗണ്‍സിൽ അഭിപ്രായപ്പെട്ടിരുന്നു. 2006 – ലാണ് യൂറോപ്യൻ യൂണിയൻ എൽടിടിഇയെ ആദ്യമായി ഭീകര പട്ടികയിൽ ഉള്‍പ്പെടുത്തിയത്.

തമിഴരുടെ അവകാശങ്ങൾക്കും സ്വയംനിര്‍ണയാവകാശത്തിനുമായി സമാധാനപരമായി ശ്രമിക്കുന്ന രീതിയിലേക്ക് തങ്ങൾ മാറിയെന്ന് എല്‍ടിടിഇ വാദിച്ചെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. 2009 വരെ തമിഴരുടെ മൗലികാ‌വകാശങ്ങൾ ശ്രീലങ്കൻ സര്‍ക്കാർ അംഗീകരിച്ചിരുന്നില്ലെന്നും കടുത്ത വിവേചനമാണ് നേരിട്ടിരുന്നതെന്നും ഇത് മാറ്റിയെടുക്കാനുള്ള നിയമപരമായ സായുധ പോരാട്ടമാണ് നടത്തിയതെന്നും എൽടിടിഇ വാദിച്ചെങ്കിലും യുഎൻ സുരക്ഷാ കൗൺസിൽ ഭീകരവാദത്തിനെതിരെ സ്വീകരിച്ച പ്രമേയം 1373 (2001) അനുസരിച്ച് എൽടിടിഇ ഭീകര സംഘടന തന്നെയാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യ എൽടിടിഇക്കുള്ള നിരോധനം 2019 – ൽ അഞ്ചു വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. എൽടിടിഇ ഇപ്പോഴും ശക്തമായ ഇന്ത്യ വിരുദ്ധ വികാരം സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യക്കാർക്ക് കടുത്ത ഭീഷണിയാണ് സംഘടന ഉണ്ടാക്കുന്നതെന്നും നിരോധനം നീട്ടിക്കൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

 

 

 

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow