ആലപ്പുഴ: മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിൽ സന്തോഷമെന്ന് എം ലിജു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെന്നും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലിജു പറഞ്ഞു. ജനപ്രതിനിധി എന്ന നിലയിൽ നന്നായി പെർഫോം ചെയ്യാൻ കഴിയും. ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾക്ക് പ്രാധാന്യം നൽകും. ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ മന്ത്രിയായി പരിഗണിച്ചതിൽ സന്തോഷമെന്നും മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എം ലിജു വ്യക്തമാക്കി. ഒരുപാട് സന്തോഷമെന്ന് ലിജുവിന്റെ ഭാര്യ അമ്പിളിയും പ്രതികരിച്ചു. മുൻ അനുഭവങ്ങൾ വച്ച് തെരഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു. എല്ലാവരും പിന്തുണച്ചു. രാജ് ഭവനിൽ നിന്ന് മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിനുള്ള കോൾ വന്നിരുന്നുവെന്നും ലിജു പറഞ്ഞു. ലഭിക്കുന്ന വകുപ്പിനോട് നീതി പുലർത്തും. ഏതാണ് വകുപ്പ് എന്ന് അറിയില്ല. അഴിമതി രഹിതമായി, സത്യസന്ധമായി കൈകാര്യം ചെയ്യും. മുൻപ് ഉണ്ടായിരുന്ന മികച്ച കാര്യങ്ങൾ നിലനിർത്തുമെന്നും മറ്റുള്ളവയിൽ മാറ്റം വരുത്തുമെന്നും എം ലിജു വിശദമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























