ഡിഎംകെ- എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരൻ ആയെന്ന പ്രചാരണം തള്ളി സൂപ്പർതാരം രജനികാന്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡിഎംകെ- എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരൻ ആയെന്ന പ്രചാരണം തള്ളി സൂപ്പർതാരം രജനികാന്ത്. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. വിജയ് യോട് തനിക്ക്‌ അസൂയയില്ല. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ 100 ശതമാനം വിജയിച്ചേനെ എന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മുഖ്യമന്ത്രി ആകുന്നത് തടയാൻ ഡിഎംകെ- അണ്ണാ ഡിഎംകെ പാർട്ടികളുടെ സഖ്യസർക്കാരിന് രജനികാന്ത് മുൻകൈ എടുത്തെന്ന് റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചത്തോടെയാണ് ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ സൂപ്പർതാരം അസാധാരണ വാർത്താസമ്മേളനം വിളിച്ചത്.

വോട്ടെണ്ണലിന് പിന്നാലെ എം കെ സ്റ്റാലിനെ കണ്ടതിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണ്. സ്റ്റാലിൻ കൊളത്തൂരിൽ തോറ്റപ്പോൾ ദുഃഖം തോന്നിയെന്നും തന്റെ സുഹൃത്ത് ആണെന്നും പറഞ്ഞ രജനി അതുകൊണ്ടാണ് കണ്ടതെന്നും രജിനി പറഞ്ഞു. അത് വിജയ് യെ തടയാൻ എന്ന് പറയുന്നു. അങ്ങനെ തരംതാണ വ്യക്തി അല്ല താനെന്നും രജനികാന്ത് പറഞ്ഞു. വിമാനത്താവളത്തിൽ വച്ച് വിജയ് യുടെ ജയത്തിൽ അഭിപ്രായം ചോദിച്ച വ്യക്തി മാധ്യമ പ്രവർത്തകൻ അല്ലാതിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത്. വിജയ് യോട് തനിക്ക്‌ അസൂയയില്ല. 52ആം വയസിൽ എംജിആർ, എൻടിആർ നേടിയതിലും വലിയ ജയം ആണ് വിജയ് യുടേത്. ബിജെപിയെയും രണ്ട് വലിയ പാർട്ടികളെയും തോൽപ്പിച്ചു. തനിക്ക് ആശ്ചര്യം കലർന്ന സന്തോഷം ആണെന്നും രജനികാന്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...