എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്നു ; ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അയൽരാജ്യമായ ഉഗാണ്ടയിലേക്കും രോഗം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ നീക്കം. കോംഗോയുടെ വടക്കുകിഴക്കൻ പ്രവിശ്യകളിൽ ‘ബുണ്ടിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് പടരുന്നത്. ഇതുവരെ ഈ മേഖലയിൽ മാത്രം 80 പേർ മരിച്ചു. എട്ട് പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 246 പേർക്ക് രോഗബാധ സംശയിക്കുകയും ചെയ്യുന്നുണ്ട്. ഇതൊരു മഹാമാരി അടിയന്തിരാവസ്ഥയല്ലെന്നും എന്നാൽ കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

അതീവ ഗുരുതരമായ പ്രതിസന്ധിയാണ് ഈ വകഭേദം സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ വാക്സീനുകൾക്ക് പ്രതിരോധിക്കാൻ കഴിയാത്തതാണ് ഈ വകഭേദമെന്നാണ് വിവരം. കോംഗോയിലെ അതിർത്തി കടന്ന് ഉഗാണ്ട ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ ഏകോപിതമായ നീക്കം വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. എന്നാൽ ആഭ്യന്തര യുദ്ധങ്ങളും ജനങ്ങളുടെ പലായനവും രോഗബാധിത പ്രദേശങ്ങളിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവേശനം ദുഷ്‌കരമാക്കുന്നുണ്ട്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....