പ്രവാസികളുടെ നാഥനായി ഷാഫി പറമ്പിൽ എം. പി ; അഭിനന്ദിച്ച് ബഹ്‌റൈൻ ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : പതിറ്റാണ്ടുകളായി പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനകമ്പനികളെ നിയന്ത്രിക്കാൻ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപെട്ടു കൊണ്ട് പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച ഷാഫി പറമ്പിൽ എം പി അനാഥരായ പ്രവാസികളുടെ നാഥനായി മാറിയെന്ന് ബഹ്‌റൈൻ ഒഐസിസി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് ഗൾഫ് നാടുകളിൽ വെക്കേഷൻ ആരംഭിക്കുന്ന സമയങ്ങളിലും വിശേഷ അവസരങ്ങളിലും ഒരു നിയന്ത്രണവും ഇല്ലാതെ നിരക്ക് വർധിപ്പിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഷാഫി പറമ്പിൽ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചപ്പോൾ കമ്പോളവും ആവശ്യവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ട് ഉള്ള വ്യോമയന മന്ത്രിയുടെ പ്രസ്താവനയെ നിലവിൽ ഉള്ള അവസ്ഥയെ ചൂണ്ടി കാണിച്ചുകൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. എല്ലാ വിമാന കമ്പനികളും ഒന്നിച്ചു മനഃപൂർവം പ്രവാസികളെ ചൂഷണം ചെയ്യുന്നു. മാതാപിതാക്കളുടെയും മറ്റ് ബന്ധുമിത്രാദികളുടെയും മരണത്തിനോ, ചികിത്സക്കോ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനോ മറ്റും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ എന്നും ഷാഫി പറമ്പിൽ എം പി അഭിപ്രായപെട്ടു.

പ്രവാസി വിഷയങ്ങളിൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ഇടപെടൽ നടത്തിയ ഷാഫി പറമ്പിൽ എം പി പ്രവാസികളുടെ രക്ഷകനായി മാറി എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപെട്ടു. തന്റെ സുഹൃത്ത് വലയത്തിൽ നിരവധി ഒഐസിസി നേതാക്കൾ ഉള്ളത് കൊണ്ട് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാൻ ഷാഫി പറമ്പിൽ എം പിക്ക് സാധിക്കുന്നു എന്നും ബഹ്‌റൈൻ ഒഐസിസി അഭിപ്രായപെട്ടു. തുടർന്നും പ്രവാസി വിഷയങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ട് വരുവാൻ അദ്ദേഹം ഉണ്ടാകും എന്നും ബഹ്‌റൈൻ ഒഐസിസി പ്രത്യാശ പ്രകടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ...

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...