ജ്യോ​തി​ലാ​ൽ വീ​ണ്ടും പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ; എം ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ൽ ചു​മ​ത​ല​ക​ൾ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കെ.​ആ​ര്‍. ജ്യോ​തി​ലാ​ലി​നെ പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും നി​യ​മി​ച്ചു. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്കേ​സി​ല്‍​പ്പെ​ട്ട എം. ​ശി​വ​ശ​ങ്ക​റി​ന് കൂ​ടു​ത​ല്‍ ചു​മ​ത​ല​ക​ളും ന​ല്‍​കി. ഗ​വ​ര്‍​ണ​റു​ടെ അ​തൃ​പ്തി​യെ തു​ട​ര്‍​ന്നാ​ണ് ജ്യോ​തി​ലാ​ലി​നെ പൊ​തു​ഭ​ര​ണ വ​കു​പ്പി​ല്‍ നി​ന്നും മാ​റ്റി​യ​ത്. ഗ​വ​ര്‍​ണ​റു​ടെ പ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ ബി​ജെ​പി നേ​താ​വ് ഹ​രി എ​സ്. ക​ര്‍​ത്ത​യെ നി​യ​മി​ച്ച​തി​നെ ജ്യോ​തി​ലാ​ല്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ്യോ​തി​ലാ​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് ക​ത്ത​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ ക​ലി​പൂ​ണ്ട ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഒ​പ്പി​ടാ​ന്‍ വി​സ​മ്മ​തി​ച്ചു. തു​ട​ര്‍​ന്ന് ജ്യോ​തി​ലാ​ലി​നെ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റി​യ​പ്പോ​ഴാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഒ​പ്പി​ട്ട​ത്. ശാ​ര​ദ മു​ര​ളീ​ധ​ര​നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​ക​രം നി​യ​മി​ച്ച​ത്. ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍​പ്പെ​ട്ട് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ എം. ​ശി​വ​ശ​ങ്ക​ര്‍ സ​ര്‍​വീ​സി​ല്‍ തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ സ്‌​പോ​ര്‍​ട്‌​സ്-​യു​വ​ജ​ന കാ​ര്യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ശി​വ​ശ​ങ്ക​റി​ന് ഇ​പ്പോ​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ഡ​യ​റി ഡെ​വ​ലെ​പ്മെ​ന്‍റി​ന്‍റെ​യും അ​ധി​ക ചു​മ​ത​ല ന​ല്‍​കി.

ത​ദ്ദേ​ശ​വ​കു​പ്പ് അ​ഡി.​ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ന് ഐ​ടി വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ല്‍​കി. ഐ​ടി സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്ക് പ്ലാ​നിം​ഗ് ആ​ന്‍​ഡ് ഇ​ക്ക​ണോ​മി​ക് അ​ഫ​യേ​ഴ്സ് വ​കു​പ്പി​ന്‍റെ ചു​മ​ത​ല ന​ല്‍​കി. പ്ലാ​നിം​ഗ് ബോ​ര്‍​ഡ് മെം​ബ​ര്‍ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യും ഇ​ദ്ദേ​ഹം വ​ഹി​ക്കും. കെ.​എ​സ്.​ശ്രീ​നി​വാ​സ് ഐ​എ​എ​സാ​ണ് ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പു​തി​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി. ടി​ങ്കു ബി​സ്വാ​ള്‍ ഐ​എ​എ​സി​നെ ഭ​ക്ഷ്യ, സി​വി​ല്‍ സ​പ്ലൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കി. അ​ജി​ത് കു​മാ​ര്‍ ഐ​എ​എ​സാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി. പ്രി​യ​ങ്ക ഐ​എ​എ​സി​നെ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ല്‍ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്ര സന്ദർശനത്തിനുശേഷം കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം

0
തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽ നിന്ന്...

ശബരിമല സ്വർണക്കൊള്ള കേസ് ; തന്ത്രിയെ പ്രതിയാക്കുന്നതിൽ എസ്ഐടിയിൽ ആശയക്കുഴപ്പം

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരെ പ്രതിയാക്കുന്നതിൽ എസ്ഐടി ഉദ്യോഗസ്ഥർക്കിടയിൽ...

മുട്ടിൽ മരം മുറി കേസ് ; മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത്...

0
കൊച്ചി: മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ...

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി ; ഭർ‌ത്താവിന്റെ പീഡനമെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്തു. 27 കാരി ആരതിയാണ്...