മാടമണ്‍ തോട്ടുങ്കല്‍ തോട് കലുങ്ക് അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

മാടമണ്‍ : ശബരിമല തീർത്ഥാടകരുടെയും മറ്റ് വലിയ വാഹനങ്ങളുടെയും പ്രധാന യാത്രാ പാതയായ മുണ്ടക്കയം-ഭരണിക്കാവ് ദേശീയ പാതയിലെ മാടമണ്‍ സ്കൂളിന് സമീപത്തെ തോട്ടുങ്കല്‍ തോടിലെ കലുങ്ക് അപകട ഭീഷണിയില്‍. കലുങ്കിന്റെ അടിവശം ഇടിഞ്ഞ് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. പ്രദേശത്തെ പാറമടകളില്‍ നിന്ന് ഭാരം കയറ്റിയ ടോറസ് ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിരന്തരം ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്.

ദുർബലമായ അടിഭിത്തി എപ്പോള്‍ വേണമെങ്കിലും തകർന്ന് വൻ ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കലുങ്കിന്റെ തകർച്ചാഭീഷണി കണക്കിലെടുത്ത്, അടിഭിത്തി എത്രയും വേഗം നന്നാക്കി പരിഹാരം കണ്ടില്ലെങ്കില്‍ വൻ അപകടം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...