ഭോപ്പാൽ,: കുംഭമേളയിലെ വൈറൽ മൊണാലിസ ഭോസ്‌ലെക്കും ഭർത്താവ് ഫർമാൻ ഖാനും ആശ്വാസവുമായി മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. ദമ്പതികൾക്ക് എതിരായ പൊലീസ് നടപടി രണ്ടാഴ്ചത്തേയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി വിലക്കി. മൊണാലിസ ഭോസ്‌ലെയും ഭർത്താവ് ഫർമാൻ ഖാനും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാതെ വിവാഹം ചെയ്തു എന്ന പരാതിയിൽ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇതോടെ ദമ്പതികൾക്ക് കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചിരിക്കുന്നത്. മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റിന്റെ യഥാർത്ഥ രേഖ പുനഃസ്ഥാപിക്കാനും സർക്കാർ രേഖകളിൽ നടന്നതായി ആരോപിക്കുന്ന കൃത്രിമത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താനും ഇരുവരും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഗജേന്ദ്ര സിങ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























