കെ.ടി ജലീലിനെതിരെ നടപടി വേണം ; മാധ്യമം പത്രം മുഖ്യമന്ത്രിക്ക് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാധ്യമം ദിനപ്പത്രത്തെ വിമര്‍ശിച്ച്‌ യു.എ.ഇ ഭരണാധികാരിക്ക് കത്ത് നല്‍കിയ മുന്‍ മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമം പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. രാജ്യത്തിന്‍റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേല്‍പ്പിക്കുന്നതാണ് ജലീലിന്‍റെ പ്രവര്‍ത്തനമെന്നും ഇതില്‍ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. എന്നാല്‍ മുന്‍മന്ത്രി ജലീല്‍ കത്തയച്ചത് താന്‍ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇക്കാര്യം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അറിയിച്ചു.

കൊവിഡില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ മാധ്യമം ശക്തമായി പിന്തുണച്ചു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തില്‍ ജനങ്ങളുടെ വേദന മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല. കൊവിഡ് ഭീഷണി രൂക്ഷമായപ്പോള്‍ ഭേദപ്പെട്ട സ്ഥിതിയുള്ള സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോള്‍ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നില്‍ കണ്ട് വേറിട്ടൊരു രീതിയില്‍ ആവിഷ്കരിക്കുകയായിരുന്നു 2020 ജൂണ്‍ 24ന് മാധ്യമം ചെയ്തത്. അതേക്കുറിച്ച്‌ വിമര്‍ശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാനാകും. ആ വാര്‍ത്ത മുന്‍നിര്‍ത്തി കെ.ടി. ജലീല്‍ ‘മാധ്യമ’ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തെഴുതുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...