കേരളത്തിൽ ഓടുന്ന ഈ തീവണ്ടികളുടെ സർവീസ് ദീർഘിപ്പിക്കുന്നു ; പുതിയ തീരുമാനവുമായി ഇന്ത്യൻ റെയിൽവേ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സർവീസുകൾ ദീർഘിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. തിരഞ്ഞെടുത്ത റൂട്ടുകളിലാണ് അഴിച്ചുപണി നടത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, തിരുവനന്തപുരം മുതൽ തമിഴ്നാട്ടിലെ മധുര വരെ സർവീസ് നടത്തുന്ന അമൃത എക്സ്പ്രസ് ഇനി മുതൽ രാമേശ്വരം വരെ ദീർഘിപ്പിക്കുന്നതാണ്. കൂടാതെ, ഗുരുവായൂർ- പുനലൂർ എക്സ്പ്രസ് മധുര വരെയും സർവീസ് നടത്തും. പാലക്കാട് നിന്ന് തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടുന്നതാണ്.

വേനൽ അവധിക്കാലത്ത് മുംബൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ സ്ഥിരമാക്കുന്ന കാര്യവും റെയിൽവേ പരിഗണിക്കുന്നുണ്ട്. അതേസമയം, ഇത്തവണ കൊങ്കൺ വഴി കേരളത്തിലേക്ക് പുതിയ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിലും, വടക്കു കിഴക്കൻ സംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് ഒരു ട്രെയിൻ കൂടി സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. സെക്കന്ദരാബാദിൽ നടന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...