മണിപ്പുര്‍ ; ക്രൈസ്തവ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കേരളത്തില്‍ ; ബിഷപിനെ കണ്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മണിപ്പുർ കലാപത്തിൽ ക്രൈസ്തവർക്കിടയിൽ രൂക്ഷമായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കേരളത്തിലെത്തി. സി.ബി.സി.ഐ. പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങാണ് തൃശൂർ ബിഷപ് ഹൗസിൽ എത്തിയത്. മണിപ്പൂരിൽ രാജ്കുമാർ രഞ്ജൻ സിങിന്റെ വീടും ആക്രമിക്കപ്പെട്ടിരുന്നു. മണിപ്പുരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വന്ന ശേഷവും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് സി.ബി.സി.ഐ. പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചിരുന്നു. കലാപത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടതും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.
ക്രൈസ്തവ വിശ്വാസികളും സന്യസ്തരും പ്രതിഷേധവും തെരുവിൽ ഇറങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് കേന്ദ്രസഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ തൃശൂരിലേക്കുള്ള വരവ്. കേന്ദ്രമന്ത്രിയുമായി മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയ്ക്കു സമ്മതം മൂളിയതുതന്നെ ക്രൈസ്തവരുടെ പ്രതിഷേധം നേരിട്ട് ബോധിപ്പിക്കാൻ കൂടിയാണ്. മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കാൻ ശക്തമായ ഇടപെടണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പുമായി സന്ദർശനത്തിനു ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി പിന്നീട് പ്രതീകരിച്ചു. അതേസമയം, മാർ ആൻഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ജില്ലയിലെ ബി.ജെ.പി. നേതാക്കൾക്കൊപ്പമാണ് കേന്ദ്രമന്ത്രി ബിഷപ് ഹൗസിൽ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...