Friday, March 29, 2024 1:36 am

ഇന്ത്യയിലേക്ക് പോയില്ല, മഹിന്ദ രജപക്സെ ശ്രീലങ്കയിൽ തന്നെയുണ്ടെന്ന് മകൻ നമൽ രജപക്സെ

For full experience, Download our mobile application:
Get it on Google Play

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച മഹിന്ദ രജപക്സെ രാജ്യം വിട്ടെന്ന വാർത്തകൾ നിഷേധിച്ച് മകനും മുൻമന്ത്രിയുമായ നമൽ രജപക്സെ. ജനരോഷം ശക്തമായതിന് പിന്നാലെ മഹിന്ദയും കുടുംബവും ഇന്ത്യയിലേക്ക് കടന്നെന്ന അഭ്യൂഹം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നമൽ രംഗത്ത് എത്തിയത്. രോഷാകുലരായ ജനക്കൂട്ടം ഉപരോധിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച രാത്രി മഹിന്ദയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് സൈന്യത്തിന് ഒഴിപ്പിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രജപക്സെ കുടുംബത്തിനെതിരെ ജനരോഷം ശക്തമായി തുടരുകയും പ്രക്ഷോഭകർ തെരുവിൽ തുടരുകയും ചെയ്യുമ്പോഴും രാജ്യം വിടാൻ പദ്ധതിയില്ലെന്ന നിലപാടിലാണ് രജപക്സെ കുടുംബം എന്നാണ് നമലിൻ്റെ പ്രതികരണത്തിൽ നിന്നും വ്യക്തമാവുന്നത്.

Lok Sabha Elections 2024 - Kerala

“ഞങ്ങൾ ലങ്ക വിട്ടുപോകുമെന്ന് ധാരാളം കിംവദന്തികൾ ഉണ്ട്. ഞങ്ങൾ രാജ്യം വിടില്ല, പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും മഹിന്ദ ഇപ്പോഴും ദേശീയ നിയമനിർമ്മാണ സഭയിൽ അംഗമാണ്. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ സ്വന്തം പങ്കുവഹിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് – വാർത്താ ഏജൻസിയായ എ.എഫ്.പിയോടായി നമൽ പറഞ്ഞു. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിലെ കോമ്പൗണ്ട് വേലി തിങ്കളാഴ്ച രാത്രി പ്രതിഷേധക്കാർ തകർത്തതിനെ തുടർന്ന് മഹിന്ദയെ അജ്ഞാത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റിയിരുന്നു.

“എന്റെ പിതാവ് സുരക്ഷിതനാണ്, അദ്ദേഹം സുരക്ഷിത സ്ഥാനത്താണ് ഇപ്പോഴുള്ളത്, കുടുംബവുമായി അദ്ദേഹം കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്,”- കഴിഞ്ഞ മാസം വരെ ശ്രീലങ്കയുടെ യുവജന-കായിക മന്ത്രിയായിരുന്ന നമൽ പറയുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അപ്രമാദിത്വം പുലർത്തി പോന്ന രാജപക്‌സെ കുടുംബം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മഹിന്ദയുടെ ഇളയസഹോദരൻ ഗോതബയ രജപക്സെയാണ് ശ്രീലങ്കയുടെ പ്രസിഡൻ്ഖ്. വിപുലമായ എക്‌സിക്യൂട്ടീവ് അധികാരങ്ങളും സുരക്ഷാ സേന കമാൻഡുമാറായ ഗോതാബയ മാത്രമാണ് ഇന്ന് അധികാരത്തിൽ ബാക്കിയുള്ള രജപക്സെ കുടുംബാംഗം.

ശ്രീലങ്കയിലെ സംഭവവികാസങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ലങ്കയിലെ തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടെന്നും ചൈനീസ് വിദേശകാര്യവക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. അതിനിടെ ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ് ഗോതബയ രജപക്സെ ഉത്തരവിട്ടിട്ടുണ്ട്. രാജി വെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്. ലങ്കയിലെ വിവിധ അക്രമ സംഭവങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം 8 പേർ കൊല്ലപ്പെട്ട കലാപത്തിൽ കോടികളുടെ പൊതുമുതലാണ് ചാരമായത്.

പ്രക്ഷോഭകർ വളഞ്ഞ ഔദ്യോഗിക വസതിയിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചെ പട്ടാള കാവലിൽ രക്ഷപ്പെട്ട് ഓടുകയായിരുന്നു മഹിന്ദ രാജ്പക്സെ. ഔദ്യോഗിക വസതിക്കു നേരെ സമരക്കാർ പെട്രോൾ ബോംബ് എറിഞ്ഞതോടെയാണ് മഹിന്ദ സൈന്യത്തിന്റെ സഹായം തേടിയത്. സമരക്കാരെ വെടിവെച്ചോടിച്ച സൈന്യം നേരം പുലരും മുൻപേ കനത്ത കാവലിൽ മഹിന്ദ രാജപക്സെയെ രഹസ്യ താവളത്തിലേക്ക് മാറ്റി. ട്രിങ്കോമാലി നേവൽ ബേസ് വഴി രജപക്സെ രക്ഷപ്പെട്ടേക്കും എന്ന അഭ്യൂഹം പരന്നതോടെ അവിടെയും രോഷാകുലരായ ജനം തടിച്ചു കൂടിയിരുന്നു. മന്ത്രിമാർ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്കു പുറത്തു കാവൽ നിൽക്കുകയാണ് സമരക്കാർ. ക്രമസമാധാന തകർച്ചയുടെ പേരിൽ മഹിന്ദ രാജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

രജപക്സെ കുടുംബത്തിന്റെ തറവാട് വീട് കഴിഞ്ഞ ദിവസം രാത്രി തന്നെ സമരക്കാർ കത്തിച്ചിരുന്നു. മുൻ മന്ത്രിമാരുടെയും എം പി മാരുടെയും ആയി അൻപതോളം വീടുകൾക്കും ജനം തീയിട്ടു. അനുരാധ പുരയിൽ രജപക്സെ കുടുംബവുമായി അടുപ്പം പുലർത്തുന്ന വ്യവസായ ഗ്രൂപ്പിന്റെ പഞ്ച നക്ഷത്ര ഹോട്ടലും കത്തിച്ചു. പ്രസിഡന്റ ഗോതബയ രാജപക്സെയും അധികാരം ഒഴിയണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. രജപക്സെ സഹോദരന്മാർ പൂർണ്ണമായി അധികാരം ഒഴിയുംവരെ സർവകക്ഷി സർക്കാരിൽ ചേരില്ലെന്ന് പ്രതിപക്ഷവും ആവർത്തിക്കുന്നു. ജനരോഷം കനത്തതോടെ പോലീസുകാർ ജോലിക്ക് ഇറങ്ങാൻ മടിക്കുകയാണെന്നാണ് ലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാന പാതകളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സമരക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിൽ വെക്കാനോ ഉള്ള അധികാരവും പ്രസിഡന്‍റ് സൈന്യത്തിന് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷകളാകുന്നതിന് മുൻപ് പാർലമെന്‍റ് വിളിച്ചു ചേർക്കണമെന്ന് പ്രസിഡന്‍റ് ഗോതബായ രജപക്സെയോട് സ്പീക്കർ യാപ്പ അബെവർദ്ധന ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോതബയ രാജപക്‌സെ രാജിവെച്ചാൽ പുതിയ സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ സന്നദ്ധത അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....