താര്‍ കാർ 25 അടി താഴ്‌ചയിലേക്ക് മറിഞ്ഞ് വൻ അപകടം : വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയന്ത്രണംവിട്ട താര്‍ കുഴിയില്‍ പതിച്ച് യാത്രികരായ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ കുടപ്പന മൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11 ) സിയാന്‍ (12) സുഹൈന്‍ (14) മുഹമ്മദ് ഷാഫി (22)റിയാസ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ച് പേരെയും കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കുടപ്പന മൂട്ടില്‍ നിന്നും നെടുമങ്ങാടേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. മലയോര ഹൈവേ റോഡാണങ്കിലും അപകടാവസ്തയിലുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലി സ്താപിക്കാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. കാര്‍ കുഴിയിലേക്ക് വീണ് വീടിന് സമീപം നില്‍ക്കുകയായിരുന്ന മരത്തിലിടിച്ച് റോഡിനും മരത്തിനും ഇടയില്‍ പെട്ട് ഞെരുങ്ങി നില്‍ക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ പുറത്തെടുത്തത്. വേഗത്തില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. കാറിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

CPMൽ വിഭാഗീയത ; പാർട്ടി പരിപാടിയിൽ ശിവൻകുട്ടിയെ ക്ഷണിച്ചില്ല : എം.വി. ഗോവിന്ദനു മുന്നിൽ...

0
തിരുവനന്തപുരം : കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ജില്ലയിലെ സി.പി.എം. നേതൃത്വത്തിൽ...

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് : മുഖ്യസൂത്രധാരൻ റെനീഷ് പിടിയിൽ

0
വടകര: വൻ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക...

കൈ കാണിച്ചിട്ടും പ്രിയദർശിനി ബസ് നിർത്തിയില്ല : അധ്യാപികയുടെ പരാതിയിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

0
കാഞ്ഞങ്ങാട് : കൈനീട്ടിയിട്ടും സ്റ്റോപ്പിൽ നിർത്താതെ കെ.എസ്.ആർ.ടി.സി. ബസ് പോയതിനെതിരെയുള്ള അധ്യാപികയുടെ...

എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം ; രണ്ട് സ്ത്രീകൾ ആശുപത്രിയിൽ

0
എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷം.രണ്ട് സ്ത്രീകൾ ആശുപത്രിയിൽ.തലവടി...